Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.8543 INR  1 EURO=106.8376 INR
ukmalayalampathram.com
Wed 04th Feb 2026
 
 
UK Special
  Add your Comment comment
ടൈറ്റാനിക്കിലെ യാത്രക്കാരനായ കോടീശ്വരന്റെ പോക്കറ്റ് വാച്ച് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്
reporter

ലണ്ടന്‍: ടൈറ്റാനിക്ക് കപ്പലില്‍ സഞ്ചരിച്ച ധനികന്റെ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു. അറ്റ്ലാന്റിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിത്താണതിനൊപ്പം മുങ്ങിയ ആളുടെ മൃതദേഹം ഏഴ് ദിവസത്തിന് ശേഷം കണ്ടെത്തിയപ്പോഴാണ് പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ വാച്ച് ലഭിച്ചത്. ഈ വാച്ച് ഇപ്പോള്‍ 1.175 മില്ല്യണ്‍ പൗണ്ടിനാണ് ലേലത്തില്‍ വിറ്റത്. യുഎസ് ബിസിനസ്സ് മേധാവിയായിരുന്ന ജോണ്‍ ജേക്കബ് ആസ്റ്റര്‍ നാലാമന്റേതായിരുന്നു ഈ സ്വര്‍ണ്ണ വാച്ച്. 1912 ഏപ്രില്‍ 15ന് പുലര്‍ച്ചെ മഞ്ഞുമലയില്‍ ഇടിച്ച് കപ്പല്‍ അപകടത്തില്‍ പെട്ടപ്പോള്‍ മരിച്ച 1500-ലേറെ പേരില്‍ ഒരാളായിരുന്നു ആസ്റ്റര്‍.

വില്‍റ്റ്ഷയറിലെ ഹെന്‍ട്രി ആള്‍ഡ്രിഡ്ജ് & സണ്‍ ലേലത്തിലാണ് 14 കാരറ്റ് സ്വര്‍ണ്ണ വാല്‍താം വാച്ച് വിറ്റത്. നിര്‍ദ്ദിഷ്ട വിലയുടെ ആറിരട്ടി വിലയ്ക്കാണ് വില്‍പ്പന നടന്നത്. ടൈറ്റാനിക്കില്‍ വായിച്ചിരുന്ന വയലിന് ലഭിച്ച റെക്കോര്‍ഡ് തുകയ്ക്ക് ഒപ്പമാണ് വാച്ചിന്റെയും വില്‍പ്പന നടന്നത്. അക്കാലത്ത് 55 മില്ല്യണ്‍ പൗണ്ട് ആസ്തിയുണ്ടായിരുന്ന ആസ്റ്റര്‍ തന്റെ ഗര്‍ഭിണിയായ ഭാര്യയെ ലൈഫ്ബോട്ടില്‍ സുരക്ഷിതമാക്കിയ ശേഷമാണ് മുങ്ങിത്താണത്. സ്വയം രക്ഷപ്പെടാന്‍ നെട്ടോട്ടം നടത്താതെ ഒരു സിഗററ്റ് വലിച്ച് സഹയാത്രികനൊപ്പം സംസാരിച്ച് നില്‍ക്കുന്ന നിലയിലാണ് ഇദ്ദേഹത്തെ അവസാനമായി കാണുന്നത്. ഏഴ് ദിവസത്തിന് ശേഷമാണ് മൃതദേഹം സമുദ്രത്തില്‍ നിന്നും കണ്ടെടുത്തത്.

 
Other News in this category

 
 




 
Close Window