Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
യുകെയിലെ എല്ലാ വിമാനത്താവളങ്ങളിലും സാങ്കേതിക തകരാര്‍, വിമാനങ്ങള്‍ വൈകി, യാത്രക്കാര്‍ ദുരിത്തിലായി
reporter

ലണ്ടന്‍: യുകെയിലെ എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാരുടെ നീണ്ട നിര രൂപപ്പെടുത്തി ദേശീയ തലത്തില്‍ ഐടി തകരാര്‍. ആയിരക്കണക്കിന് യാത്രക്കാരാണ് ഓരോ വിമാനത്താവളത്തിലും കുടുങ്ങിയിരിക്കുന്നത്. ഹീത്രൂ, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍ എന്നിങ്ങനെ വിമാനത്താവളങ്ങളില്‍ എല്ലാംതന്നെ നീണ്ട നിരയും, വലിയ കാത്തിരിപ്പുമാണ് നേരിടുന്നത്. ബോര്‍ഡര്‍ കണ്‍ട്രോളിലെ സാങ്കേതിക പിഴവാണ് ഇതിന് കാരണമായത്. ഹോളിഡേ കഴിഞ്ഞെത്തിയ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വൈകുന്നേരം പാസ്പോര്‍ട്ട് കണ്‍ട്രോളില്‍ ചെലവഴിക്കേണ്ടതായി വന്നു. ഐടി പ്രശ്നം മൂലം തങ്ങളുടെ പാസ്പോര്‍ട്ടുകള്‍ മാനുവലായി പരിശോധിക്കേണ്ട ഗതികേട് നേരിട്ടതോടെ ബ്രിട്ടീഷ് യാത്രക്കാര്‍ ക്ഷുഭിതരായി.

ഗേറ്റുകളെ ബാധിക്കുന്ന സാങ്കേതിക പ്രശ്നത്തെ കുറിച്ച് അറിവുള്ളതായും, ബോര്‍ഡര്‍ ഫോഴ്സുമായി ചേര്‍ന്ന് പ്രശ്നം പരിഹരിക്കാനും ശ്രമിക്കുന്നതായി ഹോം ഓഫീസ് അറിയിച്ചു. ബോര്‍ഡര്‍ ഫോഴ്സ് സോഫ്റ്റ്വെയറിലെ സാങ്കേതിക പ്രശ്നം പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഹീത്രൂ, മാഞ്ചസ്റ്റര്‍ വിമാനത്താവളങ്ങള്‍ സ്ഥിരീകരിച്ചു. യാത്രക്കാര്‍ക്ക് നേരിടുന്ന പ്രശ്നത്തില്‍ ഇവര്‍ ഖേദം രേഖപ്പെടുത്തി.കഴിഞ്ഞ ആഴ്ച ഹീത്രൂവില്‍ നാല് ദിവസത്തെ സമരം നടത്തിയതിന് പിന്നാലെയാണ് ഈ പ്രതിസന്ധി രൂപപ്പെട്ടത്. ബോര്‍ഡര്‍ ഫോഴ്സ് ജോലിക്കാര്‍ നടത്തിയ സമരത്തിന്റെ ആഘാതം ഒഴിയുന്നതിന് മുന്‍പാണ് സാങ്കേതിക പ്രശ്നം കുരുക്കിലാക്കിയത്. അര്‍ദ്ധരാത്രിയോടെ പ്രശ്നം പരിഹരിച്ചെങ്കിലും കുരുക്ക് അഴിയാന്‍ ഏറെ സമയമെടുക്കും.

 
Other News in this category

 
 




 
Close Window