Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സെക്സിന് പരിപോഷിപ്പിച്ച കേസില്‍ വിചാരണയ്ക്കായി കാത്തിരിക്കവെ അധ്യാപിക 'ഗര്‍ഭിണിയായി'; വിരുതന്‍ ഒരു വിദ്യാര്‍ത്ഥി തന്നെ
AA



ലണ്ടന്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സെക്സിന് പരിപോഷിപ്പിച്ച കേസില്‍ വിചാരണയ്ക്കായി കാത്തിരിക്കവെ അധ്യാപിക 'ഗര്‍ഭിണിയായി.കണക്ക് അധ്യാപികയെയാണ് വിദ്യാര്‍ത്ഥി ഗര്‍ഭിണിയാക്കിയത്. അതും മറ്റൊരു സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ സെക്സിനായി കൊണ്ടുപോയതിന് വിചാരണയ്ക്കായി കാത്തിരിക്കവെയാണ് ഞെട്ടിക്കുന്ന സത്യം പുറത്തുവന്നത്. 15 വയസ്സുകാരന് 354 പൗണ്ടിന്റെ ഗുസി ബെല്‍റ്റ് വാങ്ങിക്കൊടുത്താണ് 30-കാരിയായ റെബേക്ക ജോയ്ണ്‍സ് കുട്ടിയെ വളച്ചെടുക്കുന്നത്.

ഇതിന് ശേഷം തന്റെ ഓഡി കാറില്‍ സാല്‍ഫോര്‍ ക്വേയ്സിലുള്ള ഫ്ളാറ്റിലേക്ക് എത്തിച്ച ശേഷമാണ് വിദ്യാര്‍ത്ഥിയുമായി സെക്സില്‍ ഏര്‍പ്പെട്ടതെന്നാണ് കോടതി വിചാരണയില്‍ വ്യക്തമായത്. ആരോടും ഇതേക്കുറിച്ച് പറയരുതെന്ന് അധ്യാപിക പറഞ്ഞെങ്കിലും സ്നാപ്ചാറ്റില്‍ ഒരു സുഹൃത്തിനോട് ആണ്‍കുട്ടി ഇതേക്കുറിച്ച് വിവരം പങ്കുവെച്ചു.

സുഹൃത്ത് ഇത് വിശ്വസിക്കാന്‍ വിസമ്മതിച്ചതോടെ വിദ്യാര്‍ത്ഥി അധ്യാപികയുടെ ചിത്രം രഹസ്യമായി എടുക്കുകയും, അയച്ച് നല്‍കുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നത്. വീക്കെന്‍ഡ് ആയതോടെ വാര്‍ത്ത സ്‌കൂളില്‍ പ്രചരിക്കുകയും, തിങ്കളാഴ്ച ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ ജോലി ചെയ്യുന്ന സ്‌കൂളിലേക്ക് പോലീസിനെ വിളിക്കുകയുമായിരുന്നു.

ഇവിടെ വെച്ച് പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്തു. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബന്ധപ്പെടരുതെന്ന വിലക്കിലാണ് ജോയ്ണ്‍സിനെ ജാമ്യത്തില്‍ വിട്ടത്. ജോലിയില്‍ നിന്നും സസ്പെന്‍ഡും ചെയ്തു. എന്നാല്‍ ദീര്‍ഘകാലമായി ലൈംഗിക ബന്ധം സൂക്ഷിച്ചിരുന്ന മറ്റൊരു ആണ്‍കുട്ടിയില്‍ നിന്നും അധ്യാപിക ഗര്‍ഭം ധരിക്കുകയായിരുന്നു. ഇപ്പോള്‍ ഈ കുട്ടിയെ അധ്യാപിക പ്രസവിക്കുകയും ചെയ്തിട്ടുണ്ട്. വിഷയത്തില്‍ വിചാരണ തുടരുകയാണ്


 

 
Other News in this category

 
 




 
Close Window