Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
ഐറിഷ് പാര്‍ലമെന്റില്‍ കുടിയേറ്റ നഴ്‌സുമാരുടെ ശബ്ദമായി കൊച്ചിക്കാരി
reporter

 ഡബ്ലിന്‍: ഐറിഷ് പാര്‍ലമെന്റില്‍ പ്രസംഗിച്ചതിന്റെ സന്തോഷത്തില്‍ കൊച്ചി കടവന്ത്ര സ്വദേശി മിട്ടു ഫാബിന്‍ ആലുങ്കല്‍. അയര്‍ലന്‍ഡില്‍ കുടിയേറുന്ന നഴ്‌സുമാരുടെ വിജയകഥ നഴ്‌സിങ് ദിനാചരണത്തിന്റെ ഭാഗമായി അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 17 വര്‍ഷം മുന്‍പാണ് അയര്‍ലന്‍ഡില്‍ എത്തിയത്. ഡബ്ലിനില്‍ നഴ്‌സിങ് ഹോമില്‍ ഡയറക്ടര്‍ ഓഫ് നഴ്‌സിങ് ആയി ജോലി നോക്കുന്നു.

അയര്‍ലന്‍ഡിലേക്കു കുടിയേറുന്ന നഴ്‌സുമാരെ സഹായിക്കുന്ന സംഘടനാ പ്രതിനിധിയും നഴ്‌സസ് ആന്‍ഡ് മിഡ്വൈഫ് ബോര്‍ഡ് ഓഫ് അയര്‍ലന്‍ഡ് അംഗവുമാണ്. ഇന്ത്യയില്‍ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ ജനിച്ച താന്‍ എങ്ങനെ അയര്‍ലന്‍ഡില്‍ എത്തി എന്ന കഥയാണു മിട്ടു പങ്കുവച്ചത്. നഴ്‌സിങ് ജോലി, അയര്‍ലന്‍ഡില്‍ നേരിട്ട പ്രതിബന്ധങ്ങള്‍ ഇവയൊക്കെ പറഞ്ഞു. പരേതരായ ഫാബിന്‍ ലോപ്പസ് - ഷീല ആലുങ്കല്‍ ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് ഷിബു അയര്‍ലന്‍ഡില്‍ നഴ്‌സ് മാനേജരാണ്.

 
Other News in this category

 
 




 
Close Window