Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
യുകെ നിയന്ത്രണം ലക്ഷ്യം കണ്ടു, വിസകളുടെ എണ്ണത്തില്‍ ഇടിവ്
reporter

ലണ്ടന്‍: ഈ വര്‍ഷം യുകെയില്‍ പഠനം ആരംഭിച്ച അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക്, സര്‍ക്കാര്‍ ഈയടുത്ത് നടപ്പിലാക്കിയ കര്‍ശനമായ വിസ നിയന്ത്രണങ്ങള്‍ കാരണം അവരുടെ കുടുംബങ്ങളെ ഒപ്പം കൊണ്ടുവരുന്നത് വളരേയേറെ ബുദ്ധിമുട്ടുള്ളതാക്കി മാറ്റിയിട്ടുണ്ട്. യുകെയില്‍ ജോലി ചെയ്യുന്നതിനുള്ള ചവിട്ടുപടിയായി ചില വിദ്യാര്‍ത്ഥികള്‍ മുന്‍ സംവിധാനത്തിലൂടെ വിദ്യാര്‍ത്ഥി വിസയെ ഉപയോഗിച്ചിരുന്നുവെന്നും യുകെ സര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിസ മാറുന്നതില്‍ നിന്ന്, അതായത് സ്റ്റുഡന്റ് വിസയില്‍ നിന്നും വര്‍ക്ക് വിസയിലേക്ക് മാറുന്നതൊക്കെ പുതിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഒഴിവാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ വിദ്യാഭ്യാസത്തിനുപകരം ഇമിഗ്രേഷന്‍ ആവശ്യങ്ങള്‍ക്കായി വിസ ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ചില സ്ഥാപനങ്ങള്‍ 'ഇമിഗ്രേഷന്‍ വില്‍ക്കുകയാണ്, വിദ്യാഭ്യാസമല്ല, അവരുടെ ലക്ഷ്യം' എന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.

മൊത്തത്തിലുള്ള കുടിയേറ്റ സംഖ്യ ഗണ്യമായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുകെ സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയിരിക്കുന്നത്. യുകെയിലേക്കുള്ള കുടിയേറ്റം 2022 ല്‍ റെക്കോര്‍ഡ് നിരക്കായ 745000 ലേക്ക് എത്തിയിരുന്നു. ഈ സംഖ്യകള്‍ കുറയ്ക്കുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. വര്‍ക്ക്, വിദ്യാഭ്യസ, ഫാമിലി വിസകളേയാണ് ഈ നിയന്ത്രണങ്ങള്‍ കൂടുതലായി ബാധിക്കുന്നത്. 2024 ജനുവരി മുതലാണ്, അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബാംഗങ്ങളെ യുകെയിലേക്ക് കൊണ്ടുവരുന്നത് നിയന്ത്രിക്കുന്നതിനുള്ള പുതിയ നടപടികള്‍ നടപ്പിലാക്കിക്കിയത്. സ്റ്റുഡന്റ് വിസ റൂട്ട് യുകെയില്‍ ജോലി ചെയ്യുന്നതിനുള്ള ഒരു പിന്‍വാതിലായിട്ടല്ല, ഉചിതമായ രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ മാറ്റങ്ങള്‍ എന്നും നേരത്തെ യുകെ സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.

യുകെ സര്‍ക്കാര്‍ വിദഗ്ധ തൊഴിലാളി വിസകള്‍ക്കുള്ള ശമ്പള പരിധി 26200 പൗണ്ടില്‍ നിന്ന് 38700 പൗണ്ടായി ഉയര്‍ത്താനും നേരത്തെ തീരുമാനിച്ചിരുന്നു. ഇത് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യന്‍ തൊഴിലാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന ഷെഫ്, റീട്ടെയില്‍ മാനേജര്‍മാര്‍ തുടങ്ങിയ മേഖലകളെ പുതിയ നിയന്ത്രണം നേരിട്ട് തന്നെ ബാധിക്കും. കാരണം പുതിയ ശമ്പള പരിധി ബ്രിട്ടനിലെ ഇത്തരം തൊഴിലാളികളുടെ ശരാശരി വേതനത്തേക്കാള്‍ വളരെ കൂടുതലാണ്.മാര്‍ച്ചില്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 1.4 ദശലക്ഷം ആളുകള്‍ക്ക് യുകെ വിസ അനുവദിച്ചിരുന്നു. ഇവയില്‍ പലതും വിദ്യാര്‍ത്ഥികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്രിതര്‍ക്കും വേണ്ടിയുള്ളതായിരുന്നു. കോവിഡിന് ശേഷം ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള തൊഴില്‍ വിസ അപേക്ഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2023-ല്‍ മൊത്തം 337,240 തൊഴിലാളികള്‍ക്ക് യുകെ വിസ ലഭിച്ചുവെന്നും മുന്‍ വര്‍ഷത്തേക്കാള്‍ 26 ശതമാനവും 2019-ലെ മഹാമാരിക്ക് മുമ്പുള്ളതിനേക്കാള്‍ ഏകദേശം രണ്ടര മടങ്ങ് കൂടുതലുമാണ് ഇതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു

 
Other News in this category

 
 




 
Close Window