ലണ്ടൻ :ആദ്യമായാണെങ്കിലും, നന്നായിരുന്നു! 16 വയസ്സുള്ള വിദ്യാര്‍ത്ഥിയുടെ കന്യകാത്വം കവര്‍ന്ന അധ്യാപിക നടത്തിയ പ്രതികരണത്തിൽ ഞെട്ടി യുകെ . കുട്ടിയില്‍ നിന്നും അധ്യാപിക ഗര്‍ഭം ധരിക്കുകയും ചെയ്‌തെന്ന് കോടതി വിചാരണയില്‍ വ്യക്തമായി. ബോയ് ബി എന്ന് മാത്രം അറിയുന്ന കുട്ടി പോലീസിന് നല്‍കിയ വീഡിയോ ഇന്റര്‍വ്യൂ ജൂറി മുന്‍പാകെ പ്രദര്‍ശിപ്പിച്ചു. സ്‌നാപ്ചാറ്റില്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയ ശേഷം ആണ്‍കുട്ടിയുമായി സെക്‌സില്‍ ഏര്‍പ്പെട്ട കേസില്‍ 30-കാരി റെബേക്ക ജോണ്‍സിനെ അറസ്റ്റ് ചെയ്തിരുന്നു.
തന്റെ അധ്യാപികയുടെ ആഡംബര മാഞ്ചസ്റ്റര്‍ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് കന്യകാത്വം നഷ്ടപ്പെട്ടതായാണ് ആണ്‍കുട്ടി അഭിമുഖത്തില്‍ പറയുന്നത്. 'ഞാന്‍ ആദ്യമായിരുന്നു. അതിനാല്‍ ഭയവുമുണ്ടായി', ആണ്‍കുട്ടി പറഞ്ഞു. തന്റെ പ്രകടനം നന്നായില്ലെന്ന് ഭയന്ന കുട്ടിയോട് 'ഇത് ആദ്യമായല്ലേ, എന്നാലും നന്നായിരുന്നു', ജോണ്‍സ് പറഞ്ഞു.
ബോയ് എ എന്ന് വിളിക്കുന്ന മറ്റൊരു ആണ്‍കുട്ടിയുമായി സെക്‌സില്‍ ഏര്‍പ്പെട്ട കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ഘട്ടത്തിലായിരുന്നു ഈ ആണ്‍കുട്ടിയുമായി സെക്‌സില്‍ ഏര്‍പ്പെട്ടത്. 18 മാസത്തോളം തന്റെ ബന്ധം രഹസ്യമായി വെയ്ക്കാന്‍ വിദ്യാര്‍ത്ഥിക്ക് സാധിച്ചെങ്കിലും താന്‍ ഗര്‍ഭിണിയാണെന്ന് അധ്യാപിക വെളിപ്പെടുത്തിയതോടെ ആണ്‍കുട്ടി ഭയന്നുപോയി. ഇതോടെയാണ് കുട്ടി വിവരം പിതാവിനെ അറിയിച്ചത്.