ലണ്ടന്‍: ഈ വര്‍ഷത്തിലെ ഏറ്റവും ചൂടു കൂടിയ ദിവസത്തിനാണ് ബ്രിട്ടന്‍ സാക്ഷ്യം വഹിച്ചത്. ഇന്ന് ഞായറാഴ്ച ചൂട് ഇനിയും കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . ഇന്ന് താപനില 28 °C ( 82.4 F) ലേയ്ക്ക് എത്താനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. യുകെയില്‍ ഉടനീളം ഈ വര്‍ഷത്തെ ഏറ്റവും ചൂടു കൂടിയ ദിനമാണ് കഴിഞ്ഞുപോയത് എന്ന് മെറ്റ് ഓഫീസ് സ്ഥിരീകരിച്ചു . വെയില്‍സിലെ ഗോഗെര്‍ദ്ദാനില്‍ 25.1 ഡിഗ്രി സെല്‍ഷ്യസും നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മഗില്ലിഗനില്‍ 23.8 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. ഞായറാഴ്ച ഉച്ചയോടെ യുകെയുടെ പല ഭാഗത്തും ഇടിമിന്നലോടെ മഴയുണ്ടാകുമെന്ന യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . ഇതോടെ ചൂട് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.