ലണ്ടന്‍: ബ്രിട്ടനിലെ ബ്രാഡ്‌ഫോര്‍ഡില്‍ മോഷണശ്രമത്തിനിടെ ഷാരോണ്‍ ബെഷെനിവ്‌സ്‌കി എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ വെടിവെച്ച് കൊലപ്പെടുത്തിയ പിരണ്‍ ദിത്ത ഖാന് ലണ്ടന്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഏകദേശം 19 വര്‍ഷത്തോളം പാക്കിസ്ഥാനില്‍ ഒളിവില്‍ ജീവിച്ചിരുന്ന ഖാനെ 2020 ല്‍ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്ത് 2023 ല്‍ ബ്രിട്ടന് കൈമാറുകയായിരുന്നു. 2005 നവംബര്‍ 18 ന്, ബ്രാഡ്‌ഫോര്‍ഡിലെ മോര്‍ലി സ്ട്രീറ്റിലെ യൂണിവേഴ്‌സല്‍ എക്‌സ്പ്രസ് ട്രാവല്‍ ഏജന്റസിനെ ലക്ഷ്യമിട്ട് ഒരു സായുധ കവര്‍ച്ച നടന്നു. ഈ സമയത്ത്, ഷാരോണ്‍ ബെഷെനിവ്‌സ്‌കിയും അവരുടെ സഹപ്രവര്‍ത്തകയായ തെരേസ മില്‍ബേണും കവര്‍ച്ചക്കാരെ നേരിട്ടു. ഇതിനിടെ ഖാന്‍ ബെഷെനിവ്‌സ്‌കിയെ വെടിവെച്ച് കൊലപ്പെടുത്തുകയും മില്‍ബേണിന് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്തു.
19 വര്‍ഷത്തോളം പാക്കിസ്ഥാനില്‍ ഒളിവില്‍ ജീവിച്ച ഖാനെ 2020 ല്‍ അറസ്റ്റ് ചെയ്ത് 2023 ല്‍ ബ്രിട്ടന് കൈമാറി. കഴിഞ്ഞ ദിവസങ്ങളില്‍ ലീഡ്സ് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം ഖാനെ കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ 75 വയസ്സുള്ള ഖാന്‍ വിചാരണയില്‍ ഹൃദ്രോഗവും നടുവേദനയും ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെട്ടു. നിയമത്തെ വെട്ടിച്ച് രാജ്യം വിട്ട പ്രതിക്ക് ചെറുപ്പവും ആരോഗ്യവും ഉള്ള കാലങ്ങളില്‍ സ്വാതന്ത്ര്യത്തിലായിരുന്നല്ലോ എന്ന് കോടതിയില്‍ വെച്ച് ജഡ്ജ്യില്‍ നിന്നും മറു ചോദ്യം ഉണ്ടായി. തുടര്‍ന്നാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്