Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
ഇന്ത്യന്‍ വംശജ ലണ്ടനില്‍ കുത്തേറ്റു മരിച്ചു, ഇരുപത്തിരണ്ടുകാരന്‍ അറസ്റ്റില്‍
reporter

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ സ്ത്രീ ലണ്ടനില്‍ കുത്തേറ്റു മരിച്ചു. വടക്ക്-പടിഞ്ഞാറന്‍ ലണ്ടനിലാണ് സംഭവം. ബസ് സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് 66 കാരിയായ ഇന്ത്യക്കാരിയെ യുവാവ് ആക്രമിച്ചത്. സംഭവത്തില്‍ 22 കാരനായ യുവാവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. മെയ് 9 ന് ഏകദേശം ലണ്ടന്‍ പ്രാദേശിക സമയം 11.50നാണ് സംഭവമുണ്ടായത്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ (എന്‍എച്ച്എസ്) മെഡിക്കല്‍ സെക്രട്ടറിയായി പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന അനിത മുഖേയെയാണ് കൊല്ലപ്പെട്ടത്. ലണ്ടനിലെ എഡ്വെയര്‍ പ്രദേശത്ത് ബേണ്‍ഡ് ഓക്ക് ബ്രോഡ്വേ ബസ് സ്റ്റോപ്പില്‍ കാത്തുനില്‍ക്കുമ്പോഴാണ് ഇവര്‍ക്കു നേരെ ആക്രമണമുണ്ടായത്.

ജലാല്‍ ഡെബെല്ല എന്ന യുവാവ് നെഞ്ചിലും കഴുത്തിലും കുത്തി കൊലപ്പെടുത്തുകയായിരുന്നു. സ്ഥലത്ത് പൊലീസെത്തുകയും പ്രതിയായ ഡെബെല്ലയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകത്തിനും ആയുധം കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. വിചാരണയ്ക്ക് ശേഷം പ്രതി കുറ്റക്കാരനാണോ നിരപരാധിയാണോ എന്ന് തീരുമാനിക്കുമെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. നെഞ്ചിനും കഴുത്തിനുമേറ്റ മൂര്‍ച്ചയേറിയ മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

 
Other News in this category

 
 




 
Close Window