Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
പുതിയ നിയമം തിരിച്ചടിയാകുന്നു, വിദേശിയരുടെ ഓഫര്‍ ലെറ്റര്‍ റദ്ദാക്കി യുകെ
reporter

ലണ്ടന്‍: യുകെ സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ കര്‍ശനമായ വിസ ചട്ടങ്ങള്‍ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലയിലും തിരിച്ചടിയായി മാറുന്നത്. പുതിയ കര്‍ശനമായ വിസ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പ്രമുഖ സ്ഥാപനങ്ങളായ എച്ച്എസ്ബിസിയും ഡെലോയിറ്റും യുകെയിലെ വിദേശ ബിരുദധാരികള്‍ക്കുള്ള ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദഗ്ധ തൊഴിലാളി വിസയ്ക്കുള്ള ശമ്പള പരിധി സാധാരണ തൊഴിലാളികള്‍ക്ക് 26200 പൗണ്ടില്‍ നിന്ന് 38700 പൗണ്ടില്‍ ആയും 26 വയസ്സിന് താഴെയുള്ള വ്യക്തികള്‍ക്ക് 30960 പൗണ്ടില്‍ആയും സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എച്ച്എസ്ബിസിയും ഡെലോയിറ്റും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. വലിയ തോതില്‍ പണം ചിലവഴിച്ചാണ് കേരളത്തില്‍ നിന്ന് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ യുകെയിലേക്ക് കുടിയേറുന്നത്. പഠനം കഴിഞ്ഞാല്‍ അവിടെ തന്നെ ജോലിക്ക് കയറാമെന്നുള്ളതാണ് കുടിയേറ്റത്തിന്റെ പ്രധാന കാരണം. എന്നാല്‍ വിദേശ വിദ്യാര്‍ത്ഥികളെ നേരിട്ട് ബാധിക്കുന്ന നിയമങ്ങളാണ് യു കെ അടുത്തിടെ നടപ്പാക്കിയിരിക്കുന്നത്. എച്ച്എസ്ബിസിയും ഡെലോയിറ്റും മാത്രമല്ല മറ്റ് ചിലരും ജോലി വാഗ്ധാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ഇതോടെ പലരും നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യം നേരിടുകയാണെന്നും അവര്‍ വ്യക്തമാക്കുന്നു.

എച്ച്എസ്ബിസിയുടെ ഓഫറുകള്‍ പിന്‍വലിക്കുന്നത് ഷെഫീല്‍ഡില്‍ ജോലി ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഡിജിറ്റല്‍ ഇന്നൊവേഷന്‍ മേഖലയിലെ ബിരുദധാരികളെ കാര്യമായി തന്നെ ബാധിക്കും. കഴിഞ്ഞ വര്‍ഷം 2,700-ലധികം ജീവനക്കാരെ നിയമിച്ച ഡെലോയിറ്റ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏകദേശം 35 ശതമാനം ഓഫറുകളാണ് റദ്ദാക്കിയത്. പുതിയ മാനദണ്ഡങ്ങള്‍ ചില റോളുകളിലെ വിസ സ്‌പോണ്‍സര്‍ഷിപ്പിന് യോഗ്യമല്ലെന്നും ഡെലോയിറ്റ് അഭിപ്രായപ്പെട്ടു. ഉയര്‍ന്ന തോതിലുള്ള നിയമപരമായ കുടിയേറ്റം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുകെ സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. ഇതോടെയാണ് കമ്പനികളും അവരുടെ റിക്രൂട്ട്മെന്റ് സ്ട്രാറ്റജിയും മാറ്റാന്‍ തീരുമാനിച്ചത്. വിദേശ ബിരുദധാരികള്‍ക്കുള്ള കരാര്‍ കഴിഞ്ഞ മാസം തന്നെ കെപിഎംജിയും റദ്ദാക്കിയിരുന്നു. വിസ യോഗ്യതാ മാറ്റങ്ങള്‍ അവലോകനം ചെയ്യാന്‍ എച്ച്എസ്ബിസി ഇവൈയുമായി കൂടിയാലോചനയും നടത്തി. അതോടൊപ്പം തന്നെ ഗ്രാജ്വേറ്റ് വിസ പ്രോഗ്രാം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച നിര്‍ദേശം മൈഗ്രേഷന്‍ ഉപദേശക സമിതി അടുത്തിടെ മുന്നോട്ട് വെച്ചിട്ടുണ്ട്. നിര്‍ദേശം നടപ്പിലായാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ പഠനത്തിന് ശേഷം രണ്ട് വര്‍ഷത്തേക്ക് ലഭിക്കുന്ന പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസയുടെ ആനുകൂല്യം റദ്ദാകും. ഫലത്തില്‍ പഠനം കഴിഞ്ഞാല്‍ വിദേശ വിദ്യാര്‍ത്ഥികള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങേണ്ടി വരും.

 
Other News in this category

 
 




 
Close Window