ലണ്ടന്‍: കോവിഡിന്റെ പുതിയ ജനിതക വകഭേദം യുകെയില്‍ വ്യാപിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പുതിയ വൈറസ് മാരകമാണോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരണമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി അറിയിച്ചു. യുഎസിലും ഇതേ വൈറസ് തന്നെ പടരുന്നതായുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. FLiRT എന്ന് പേരിട്ടിരിക്കുന്ന പുതിയ വൈറസിന്റെ വ്യാപനം കടുത്തതാണെന്ന് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ പുതിയ കേസുകളില്‍ 30 ശതമാനവും ഈ വിഭാഗത്തില്‍പ്പെട്ടവയാണ് .യുഎസിലുള്ള കോവിഡ് കേസുകളില്‍ നാലില്‍ ഒന്നും FLi RT വൈറസ് ബാധിച്ചതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വസന്തകാലത്ത് അണുബാധ നിരക്ക് കുറഞ്ഞതിനു ശേഷം യുകെയില്‍ ഉടനീളം കോവിഡ് കേസുകള്‍ സാവധാനം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 80 ശതമാനം ആള്‍ക്കാരിലും രോഗലക്ഷണമായി മൂക്കൊലിപ്പ് ഉണ്ടാകുന്നതായാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇത് കൂടാതെ രുചിയോ മണമോ നഷ്ടപ്പെടുന്ന രോഗലക്ഷണവും പലരിലും കാണുന്നുണ്ട്. മെയ് 7 - ന് അവസാന ആഴ്ചയിലെ കണക്കുകള്‍ പ്രകാരം യുകെയില്‍ 1985 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ച മുന്‍പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 25 ശതമാനം വര്‍ദ്ധനവാണ് കാണിക്കുന്നത്. പ്രത്യേക ലക്ഷണങ്ങളൊന്നും ഇല്ലാതെയും FLiRT ബാധിക്കാമെന്ന് യുഎസിലെ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . കോവിഡ് പടര്‍ന്നു പിടിക്കുകയാണെങ്കില്‍ അത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ് . രോഗം കൂടുന്നതു കൊണ്ട് ആളുകള്‍ വാക്‌സിന്‍ എടുക്കുന്നത് ഉചിതമായിരിക്കുമെന്ന് യുകെഎച്ച്എസ്എയുടെ പബ്ലിക് ഹെല്‍ത്ത് പ്രോഗ്രാമുകളുടെ ഡയറക്ടര്‍ ഡോ. മേരി റാംസെ ആഴ്ച പറഞ്ഞു.