തിരുവനന്തപുരം: എന്‍എച്ച്എസ് ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ക്‌ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ണര്‍ഷിപ്പുമായി സഹകരിച്ച് സൈക്യാട്രിസ്റ്റ് ഒഴിവുകളിലേക്ക് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ഇതിനായുളള അഭിമുഖങ്ങള്‍ 2024 ജൂണ്‍ 06, 07 തീയ്യതികളില്‍ എറണാകുളത്ത് നടക്കും. MBBS നു ശേഷം സൈക്യാട്രിയില്‍ MD/DNB മോ തത്തുല്യയോഗ്യതയോ, അല്ലെങ്കില്‍ DPM ഉം അധിക പ്രവൃത്തിപരിചയവും. കഴിഞ്ഞ 5 വര്‍ഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങള്‍ ഉള്‍പ്പെടെ) 3 വര്‍ഷത്തെ പ്രവൃത്തിപരിചയം. അതില്‍ 2 വര്‍ഷം സൈക്യാട്രിയില്‍. ന്മ IELTS-7.5 (ഓരോ കാറ്റഗറിക്കും കുറഞ്ഞത് 7) അല്ലെങ്കില്‍ OET ഓരോ മോഡ്യൂളിനും കുറഞ്ഞത് B ശമ്പളം പ്രവൃത്തിപരിചയം പരിഗണിച്ച് പ്രതിവര്‍ഷം 52,530.00 പൗണ്ട് മുതല്‍ 82,400.00 പൗണ്ട് വരെയാണ്. ഇതിനോടൊപ്പം മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേക്ക് മേയ് 27നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: www.nifl.norkaroots.org വെബ്സൈറ്റില്‍ ലഭ്യമാണ്. അല്ലെങ്കില്‍ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
വെയില്‍സില്‍ വിവിധ സ്‌പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്കുള്ള നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റ് 2024 ജൂണ്‍ 6 മുതല്‍ 8 വരെ എറണാകുളത്ത് നടക്കും. ഒഴിവുകള്‍: JCF: ജൂനിയര്‍ ആന്‍ഡ് ക്ലിനിക്കല്‍ ഫെലോസ് : എമര്‍ജന്‍സി മെഡിസിന്‍ -03 SCF: സീനിയര്‍ ക്ലിനിക്കല്‍ ഫെലോസ്: എമര്‍ജന്‍സി മെഡിസിന്‍-03, അനസ്‌തേഷ്യ-02, ജനറല്‍ മെഡിസിന്‍-02. സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ : സൈക്യാട്രി-ഓള്‍ഡ് ഏജ് -02 & ജനറല്‍ അഡല്‍റ്റ് -04 ആര്‍ക്കൊക്കെ അപേക്ഷിക്കാം: ഫുള്‍ GMC റജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ യുകെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച മെഡിക്കല്‍ യോഗ്യതയുള്ളവര്‍. JCF ഗ്രേഡുകള്‍: പാര്‍ട്ട് 1 MRCP/FRCS അല്ലെങ്കില്‍ മറ്റ് ഉചിതമായ യോഗ്യത. സീനിയര്‍ ഗ്രേഡുകള്‍: സ്പെഷ്യാലിറ്റിക്ക് ബാധകമായ പോസ്റ്റ് ഗ്രാജ്വേറ്റ് മെമ്പര്‍ഷിപ്പ് അല്ലെങ്കില്‍ ഫെലോഷിപ്പ് പരീക്ഷകളുടെ ഭാഗം 1 പൂര്‍ത്തിയാക്കണം. കഴിഞ്ഞ 5 വര്‍ഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങള്‍ ഉള്‍പ്പെടെ) 3 വര്‍ഷത്തെ പ്രവൃത്തിപരിചയം. IELTS-7.5 (ഓരോ കാറ്റഗറിക്കും കുറഞ്ഞത് 7) അല്ലെങ്കില്‍ OET ഓരോ മോഡ്യൂളിനും കുറഞ്ഞത് B
ശമ്പളം പ്രവൃത്തിപരിചയം കണക്കിലെടുത്ത്. JCF: 37,777 പൗണ്ട് - 49,925 പൗണ്ട് , SCF: 37,737 പൗണ്ട് - 59,336 പൗണ്ട്, സ്പെഷ്യാലിറ്റി ഡോക്ടര്‍: 52,542 പൗണ്ട് - 82,418 പൗണ്ട് വരെ (പ്രതിവര്‍ഷം) ലഭിക്കും. ഇതിനോടൊപ്പം പൂര്‍ണ്ണ ജിഎംസി റജിസ്‌ട്രേഷന്‍ സ്പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സിവി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐഡിയിലേക്ക് മേയ് 27 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (ഇന്‍-ചാര്‍ജ്ജ്) അജിത്ത് കോളശ്ശേരി അറിയിച്ചു. വിശദവിവരങ്ങള്‍: www.nifl.norkaroots.org വെബ്സൈറ്റില്‍ ലഭ്യമാണ്. അല്ലെങ്കില്‍ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.