ലണ്ടന്‍: ബ്രിട്ടനിലെ അതിസമ്പന്നരില്‍ ഇന്ത്യക്കാരെ തട്ടിയിട്ടു നടക്കാന്‍ പറ്റാത്ത സ്ഥിതി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഭാര്യയും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളുമായ അക്ഷത മൂര്‍ത്തി എന്നിവര്‍ 245-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. സണ്‍ഡേ ടൈംസ് പുറത്തുവിട്ട സമ്പന്നപട്ടികയില്‍ ഹിന്ദുജ കുടുംബത്തിലെ ജി.പി. ഹിന്ദുജയാണ് ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍.
ഡേവിഡ്, സൈമണ്‍ റൂബന്‍ എന്നീ ഇന്ത്യയില്‍ ജനിച്ച സഹോദരങ്ങള്‍ സമ്പന്നരില്‍ മൂന്നാം സ്ഥാനത്തുണ്ട്. മിത്തല്‍ സ്റ്റീല്‍ വര്‍ക്‌സിന്റെ ലക്ഷ്മി എന്‍. മിത്തല്‍, വസ്ത്രവ്യാപാരി പ്രകാശ് ലോഹ്യ, റീടെയ്ല്‍ ബിസിനസുകാരന്‍ മൊഹ്‌സിന്‍ - സുബേര്‍ ഇസ, ഫാര്‍മ വ്യാപാരികളായ നവിന്‍-വര്‍ഷ എന്‍ജിനീയര്‍, സ്വരാജ് പോള്‍, ഫാഷന്‍ വ്യവസായി സുന്ദര്‍ ജിനോമല്‍, ഹോട്ടല്‍ ബിസിനസുകാരന്‍ ജസ്മിന്ദര്‍ സിങ് എന്നിവരൊക്കെ പട്ടികയിലുണ്ട്.