Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3959 INR  1 EURO=106.735 INR
ukmalayalampathram.com
Thu 05th Feb 2026
 
 
UK Special
  Add your Comment comment
നാടകത്തിനായി എത്തിച്ച വ്യാജ വാള്‍ യഥാര്‍ഥമാണെന്ന് തെറ്റിദ്ധരിച്ചു, സര്‍വകലാശാലയിലേക്ക് ഇരച്ചുകയറി പൊലീസ്
reporter

ലണ്ടന്‍: സര്‍വകലാശാലയിലെ നാടകത്തിനായി എത്തിച്ച വ്യാജ വാള്‍, യഥാര്‍ഥമാണെന്ന് തെറ്റിദ്ധരിച്ച ബ്രീട്ടീഷ് പോലീസ് മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ സര്‍വകലാശാല വളഞ്ഞു. തീവ്രവാദികളെ പിടിക്കാനായി പാഞ്ഞെത്തിയ പോലീസ് പക്ഷേ, വിദ്യാര്‍ത്ഥികളുടെ കൈയിലുള്ളത് ഡെമോ വാളാണെന്ന് അറിഞ്ഞ് , 'പുലി പോലെ വന്ന് എലി' പോലെ പോയെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍. സ്റ്റീഫന്‍ ടോപ്പിംഗ് എന്ന എക്‌സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, 'ഇന്ന് ഉച്ചതിരിഞ്ഞ് ഗ്രോസ്വെനോര്‍ ഈസ്റ്റിന് പുറത്ത് നിന്നുള്ള രംഗമാണിത്, സായുധ പോലീസ് പ്രദേശത്ത് അതിക്രമിച്ചു കയറി.'

വീഡിയോയില്‍ വലിയ പോലീസ് സന്നാഹം തന്നെ സര്‍വകലാശാലയുടെ പുറത്ത് കാണാം. പോലീസുകാരെല്ലാവരും ആയുധാധാരികളുമായിരുന്നു. സര്‍വകലാശാലയുടെ പ്രധാന ഭാഗങ്ങളിലെല്ലാം പോലീസ് വാഹനങ്ങളും പോലീസ് സാന്നിധ്യവുമുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് പിന്നീട് പോലീസ് പറഞ്ഞത് ഇങ്ങനെ, 'ഇന്ന് രാവിലെ ഗ്രോസ്വെനര്‍ സ്ട്രീറ്റിലെ ഒരു കെട്ടിടത്തിലേക്ക് സായുധരായ ഉദ്യോഗസ്ഥരെത്തി. നഗരമധ്യത്തില്‍ ഒരാള്‍ വാളുമായി നില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പരിശോധനയില്‍ ആളെ കണ്ടെത്തുകയും അയാളുടെ കൈയില്‍ ഉണ്ടായിരുന്നത് നാടക ആവശ്യങ്ങള്‍ക്കായി മരത്തില്‍ നിര്‍മ്മിച്ച വാളാണെന്നും കണ്ടെത്തി. പിന്നാലെ നടപടകള്‍ അവസാനിപ്പി'ച്ചെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് വക്താവ് ദി മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസിനോട് പറഞ്ഞതതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പോലീസിനെ സംഭവ സ്ഥലത്ത് എത്തിച്ചത് ആരോ തെറ്റായി നല്‍കിയ വിവരം അനുസരിച്ചാണെന്ന് പിന്നീട് സര്‍വകലാശാല മാധ്യമങ്ങളെ അറിയിച്ചു. അതേസമയം സ്ഥലത്ത് നിരവധി പോലീസുകാര്‍ ആയുധാധാരികളായി എത്തിയത് പ്രദേശവാസികളില്‍ വലിയ ആശങ്ക സൃഷ്ടിച്ചു. കഴിഞ്ഞ ഏപ്രില്‍ 30 ന് വാളുപയോഗിച്ച് ലണ്ടന്‍ നഗരത്തില്‍ വച്ച് ഒരു അക്രമി നടത്തിയ ആക്രമണത്തില്‍ നാല് വയസുള്ള ഒരു ആണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. ബ്രിട്ടനില്‍ കത്തി ആക്രമണങ്ങള്‍ അടുത്തകാലത്തായി കൂടുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


 
Other News in this category

 
 




 
Close Window