മലയാളിയുടെ സ്വകാര്യ അഹങ്കാരം 'ലാലേട്ടന്റെ 64-ാം ജന്മദിനമാണ് ഇന്ന് താരരാജാവിന്റെ പിറന്നാള്‍ ഗംഭീരമാക്കാന്‍ നാടാകെ ഒരുങ്ങികഴിഞ്ഞു. മാഷപ്പ് വീഡിയോകളും ആശംസാ വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. മോഹന്‍ലാലിനെ ചേര്‍ത്ത് നിര്‍ത്തി കവിളില്‍ ചുംബിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കൊണ്ടാണ് മമ്മൂട്ടി എത്തിയത്.ബിഗ് ബോസ് മലയാളം സീസണ് 6 ന്റെ വേദിയില്‍ ലാലേട്ടന്റെ ജന്മദിനം ആഘോഷമാക്കി. റീജിയണല്‍ ബിസിനസ് ഹെഡ് കൃഷ്ണന് കുട്ടിയുടെയും ചാനല്‍ ഹെഡ് കിഷന് കുമാറിന്റെയും സാന്നിധ്യത്തിലായിരുന്നു ആഘോഷങ്ങള്‍.
ബിഗ് ബോസ് വേദി മറ്റൊരു ചരിത്രനിമിഷത്തിനു കൂടി സാക്ഷ്യം വഹിച്ചു. ലാലേട്ടന്റെ കൈയക്ഷരം ഇനി ഡിജിറ്റല്‍ ഫോണ്ട് രൂപത്തില്‍ ഇനി ലഭ്യമാകും .സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഒരു താരത്തിന്റെ കൈയക്ഷരം ഡിജിറ്റല്‍ ഫോണ്ടായി പ്രേക്ഷകരിലേക്ക് എത്തുന്നത്.' A10' എന്നായിരിക്കും ഈ ഫോണ്ട് അറിയപ്പെടുക.
കൂടാതെ ഏഷ്യാനെറ്റ് മൂവീസും ക്ലബ് എഫ് എം ചേര്‍ന്ന് സംഘടിപ്പിച്ച 'സിനിമ കഥ' യുടെ കഥയും മോഹന്‍ലാലിന് മുമ്പില്‍ അവതരിപ്പിച്ചു. സിനിമ കഥയിലൂടെ പ്രേക്ഷകര്‍ക്ക് അവരാഗ്രഹിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള കഥകള്‍ അവതരിപ്പിക്കാനുള്ള അവസരം കിട്ടുന്നു. ആയിരക്കണക്കിന് പേരാണ് ഇതില്‍ പങ്കെടുത്തത്. |