Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 26th Jun 2024
 
 
Teens Corner
  Add your Comment comment
കന്നുകാലികളും ഭൂമിയുടെ അവകാശികള്‍ അല്ലേ
reporter

ഇതുവരെ അനുഭവിക്കാത്ത ചൂടാണ് ഇന്ത്യയില്‍ പല പ്രദേശങ്ങളും ഇത്തവണ അനുഭവിച്ചത്. ഇപ്പോഴും ചൂടില്‍ പൊരിയുന്ന നാടുകളുണ്ട്. രാജ്യതലസ്ഥാനമായ ദില്ലിയെ സംബന്ധിച്ച് വിവിധ ഭാഗങ്ങളില്‍ ജലക്ഷാമവും രൂക്ഷമായി. ഉത്തര്‍ പ്രദേശിലും ഒഡീഷയിലും മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മനുഷ്യരെ മാത്രമല്ല, മൃ?ഗങ്ങളെയും വലിയ രീതിയിലാണ് ഈ ചൂട് വലച്ചത്. അതുപോലെ, എസി -യുടെ വില്പന ഏറ്റവും കൂടിയ കാലം കൂടിയായിരിക്കും ഇത്. മിക്കവാറും വീടുകളില്‍ പലരും എസി വാങ്ങി വച്ചുകഴിഞ്ഞു. എന്നാല്‍, വളരെ വ്യത്യസ്തമായൊരു കാഴ്ചയാണ് ഈ വീഡിയോയില്‍ കാണാനാവുക. കന്നുകാലികളെ വളര്‍ത്തുന്ന ഒരു ഷെഡ്ഡില്‍ എസി സ്ഥാപിച്ചിരിക്കുന്ന വീഡിയോയാണ് ഇത്. @Gulzar_sahab എന്ന യൂസറാണ് വീഡിയോ എക്‌സില്‍ (ട്വിറ്ററില്‍) ഷെയര്‍ ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. നിരവധിപ്പേരാണ് ഇത് ചെയ്തയാളെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത്.



വീഡിയോയില്‍ തൊഴുത്തിലെ ചുമരില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് എയര്‍കണ്ടീഷണറുകള്‍ കാണാം. തൊഴുത്തില്‍ കന്നുകാലികള്‍ നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. തണുപ്പ് കിട്ടാന്‍ വേണ്ടി അത് കിട്ടുന്നിടത്തേക്ക് കന്നുകാലികള്‍ നീങ്ങുന്നതും വീഡിയോയില്‍ കാണാവുന്നതാണ്. തന്റെ കന്നുകാലികളെ ചൂടില്‍ നിന്നും സംരക്ഷിക്കാന്‍ ഉടമ ഏതറ്റം വരെയും പോകാന്‍ തയ്യാറായിട്ടുണ്ട് എന്ന് നമുക്ക് വീഡിയോയില്‍ നിന്നും മനസിലാവും. അല്ലെങ്കില്‍ ആരാണ് തൊഴുത്തില്‍ എസി സ്ഥാപിക്കുക? വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്തായാലും ഈ കന്നുകാലി ഉടമ കൊള്ളാം എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

 
Other News in this category

 
 




 
Close Window