Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 26th Jun 2024
 
 
Teens Corner
  Add your Comment comment
മലയാളി പെന്തക്കോസ്റ്റല്‍ അസ്സോസിയേഷന്‍ യൂ കെ (MPA UK) യൂത്ത് നാഷണല്‍ ലീഡര്‍ഷിപ്പിന് നവ നേതൃത്വം
reporter

ലണ്ടന്‍: മലയാളി പെന്തക്കോസ്റ്റല്‍ അസ്സോസിയേഷന്‍ യുകെക്ക് (MPA UK) പുതിയ നേതൃത്വം രൂപീകരിച്ചു. യൂത്ത് ലീഡര്‍ ബ്രദര്‍ ബെഞ്ചോ ചെറിയാന്‍ ഉള്‍പ്പെടുന്ന പത്തംഗ കമ്മിറ്റിക്കാണ് MPA UK ജനറല്‍ കമ്മറ്റി അംഗീകാരം നല്‍കിയത്. ഇന്നത്തെ കാലഘട്ടത്തില്‍ സഭയിലും, സമൂഹത്തിലും യുവജനങ്ങളുടെ പങ്ക് ചെറുതല്ല. എന്നാല്‍ അവര്‍ക്ക് ലഭിക്കേണ്ട പങ്ക് ഇന്ന് സഭയില്‍ കുറയുന്ന അവസ്ഥയാണ് പൊതുവേ കാണപ്പെടുന്നത്. ഇത് വ്യക്തമായി മനസിലാക്കിയ നിലവിലുള്ള എക്‌സിക്യൂട്ടീവ് കമ്മറ്റി റവ ബിനോയ് എബ്രഹാമിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ കോണ്‍ഫറന്‍സ് സമയത്ത് നടന്ന ജനറല്‍ കൗണ്‍സിലില്‍ യുവജനങ്ങള്‍ക്കായി ഒരു പ്രത്യേകം ലീഡര്‍ഷിപ്പിനെ രൂപീകരിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും, അവരെ സഭയുടെയും, സമൂഹത്തിന്റെയും മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്നും, അതിനായി നമ്മള്‍ അവര്‍ക്ക് അവസരങ്ങള്‍ നല്‍കണം എന്നും ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ ജനറല്‍ കൗണ്‍സില്‍ ഐക്യകണ്‌ഠേന അംഗീകരിക്കുകയും ചെയ്തു. തല്‍ഫലമായി പത്തംഗ കമ്മിറ്റി അന്നേ ദിവസം രൂപീകരിക്കുകയും, അവരെ ദൈവരാജ്യ വളര്‍ച്ചയ്ക്കായും, സമൂഹ നന്മക്കായും പ്രയോജനപ്പെടുവാന്‍ ശനിയാഴ്ച വൈകുന്നേരം നടന്ന കോണ്‍ഫ്രന്‍സിന്റെ പൊതുയോഗത്തില്‍ വച്ച് പ്രാര്‍ത്ഥിച്ചു സമര്‍പ്പിക്കുകയും ചെയ്തു.



എന്നാല്‍ മുന്‍വര്‍ഷങ്ങളില്‍ MPA UK ക്ക് യൂത്ത് കോര്‍ഡിനേറ്റര്‍ എന്ന സ്ഥാനം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അതില്‍നിന്നും വിത്യസ്തമായാണ് ഇപ്പോള്‍ ഈ പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്. MPA UK നാഷണല്‍ ലീഡര്‍ഷിപ്പ് കമ്മിറ്റിയുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.



ബ്രദര്‍ ബെഞ്ചോ ചെറിയാന്‍ (ഓക്‌സ്‌ഫോര്‍ഡ്)

ബ്രദര്‍ ബിന്നി തോമസ് (ലണ്ടന്‍)

ബ്രദര്‍ ആല്‍വിന്‍ മാത്യു (മാഞ്ചസ്റ്റര്‍)

ബ്രദര്‍ റെലിന്‍ റെജി (ബ്രിസ്റ്റോള്‍)

ബ്രദര്‍ സൂറിയല്‍ തോമസ് (സ്‌കോട്‌ലന്‍ഡ്)

സിസ്റ്റര്‍ ഫേബ ഷാജി (ലണ്ടന്‍)

സിസ്റ്റര്‍ പ്രിസില്ല ജോണ്‍സന്‍ (ലണ്ടന്‍)

സിസ്റ്റര്‍ കെസിയ പണിക്കര്‍ (ഓക്‌സ്‌ഫോര്‍ഡ്)

സിസ്റ്റര്‍ ബിബിന എബ്രഹാം (കേംബ്രിഡ്ജ്)

സിസ്റ്റര്‍ കെസിയ അഗസ്റ്റിന്‍ (ഹേവാര്‍ഡ്‌സ് ഹീത്ത്)

 
Other News in this category

 
 




 
Close Window