Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 26th Jun 2024
 
 
Teens Corner
  Add your Comment comment
ബിരിയാണിയോട് എന്തിന് ഈ ക്രൂരത, സഹിക്കാന്‍ പറ്റുന്നില്ലെന്ന് സോഷ്യല്‍മീഡിയ
reporter

പലതരം വിചിത്രമായ വിഭവങ്ങളും കോംപിനേഷനുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. നമ്മുടെ ചില പ്രിയപ്പെട്ട വിഭവങ്ങളെ ആകെ കൊന്നുകളയുന്ന കോംപിനേഷനുകളും അക്കൂട്ടത്തില്‍ പെടുന്നു. അതിലിതാ, ഏറ്റവും പുതുതായി ഒരു ഐറ്റം കൂടി എത്തിയിരിക്കയാണ് മാങ്ങ ബിരിയാണി. കേട്ടപ്പോള്‍ ഞെട്ടിയോ അതേ creamycreationsbyhkr എന്ന യൂസറാണ് മാങ്ങ ബിരിയാണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോകത്തുള്ള ബിരിയാണി പ്രേമികളെയെല്ലാം ഈ വീഡിയോ ഇപ്പോള്‍ രോഷം കൊള്ളിക്കുകയാണ്. ബിരിയാണിയോട് ഇങ്ങനെ ഒരു ചതി ചെയ്യരുതെന്നാണ് യുവതിയോടുള്ള നെറ്റിസണ്‍സിന്റെ അഭ്യര്‍ത്ഥന. വീഡിയോയില്‍, യുവതി ബിരിയാണി തയ്യാറാക്കിയിരിക്കുന്നത് കാണാം. ബിരിയാണിയുടെ മുകളില്‍ മാങ്ങയും മുറിച്ച് വച്ചിരിക്കുന്നത് കാണാം.

'മാംഗോ ബിരിയാണി ട്രോപ്പിക്കല്‍ സമ്മര്‍ പാര്‍ട്ടി തീം' എന്ന കാപ്ഷനോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. മാങ്ങയടക്കമുള്ള ബിരിയാണി യുവതി വിളമ്പി കാണിക്കുന്നുണ്ട്. വീഡിയോയില്‍, യുവതിയുടെ സമീപത്തിരിക്കുന്ന സ്ത്രീകള്‍ ചിരിക്കുന്നതും കാണാം. എന്തായാലും, വീഡിയോ വൈകാതെ വൈറലായി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. നിരവധിപ്പേരാണ് യുവതിയെ വിമര്‍ശിച്ചത്. യുവതിയെ ബ്ലോക്ക് ചെയ്യുന്നു എന്ന് പറഞ്ഞവര്‍ വരേയുമുണ്ട്.

ഈ യുവതിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്. 'ബിരിയാണിയോട് ദയവായി ഇത് ചെയ്യരുത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ബിരിയാണിയെ ഉപദ്രവിക്കുന്നത് ദയവായി അവസാനിപ്പിക്കണം' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ബിരിയാണിക്കും മാങ്ങയ്ക്കും നീതി വേണം' എന്നായിരുന്നു മറ്റ് ചിലര്‍ കമന്റ് നല്‍കിയത്. വേറെന്തിനോട് വേണമെങ്കിലും ഇത് ചെയ്‌തോ, എന്തിനായിരുന്നു ബിരിയാണിയോട് ഈ ചതി' എന്നാണ് ബിരിയാണി പ്രേമികള്‍ക്ക് യുവതിയോട് ചോദിക്കാനുണ്ടായിരുന്നത്. എന്തായാലും കടുത്ത വിമര്‍ശനമാണ് യുവതിയുടെ മാങ്ങ ബിരിയാണിക്ക് നെറ്റിസണ്‍സിന്റെ ഭാഗത്ത് നിന്നും ഏറ്റുവാങ്ങേണ്ടി വന്നത്.

 
Other News in this category

 
 




 
Close Window