Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 26th Jun 2024
 
 
Teens Corner
  Add your Comment comment
സ്റ്റീവനേജ് ഡേയില്‍ കേരളപപ്പെരുമയില്‍ സര്‍ഗം
reporter

സ്റ്റീവനേജ്: യുകെയിലെ പ്രഥമ 'പ്ലാന്‍ഡ് സിറ്റി'യായ സ്റ്റീവനേജ് ദിനാഘോഷം കേരളപ്പെരുമയുടെയും ആഘോഷമായി. കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്ന പവലിയന്‍ സന്ദര്‍ശിക്കുന്നതിന് നിരവധിയാളുകളാണ് എത്തിയത്. കേരളത്തിന്റെ തനതു കലാരൂപങ്ങള്‍, ആയോധന കലകള്‍, വിഭവങ്ങള്‍, തൃശ്ശൂര്‍ പൂരം, ടൂറിസം, മൂന്നാര്‍ അടക്കം വര്‍ണ്ണ ചിത്രങ്ങള്‍ എന്നിവക്കൊണ്ട് സമ്പന്നമായ സര്‍ഗം പവലിയന്‍ കേരളത്തിന്റെ പ്രൗഢി വിളിച്ചോതി. ബോസ് ലൂക്കോസ്, സോയ്‌മോന്‍, മാത്യൂസ്, ആദര്‍ശ് പീതാംബരന്‍, റ്റിജു മാത്യു, ഷിജി കുര്യാക്കോട്, ബേസില്‍ റെജി, ഷൈനി ജോ, ടെസ്സി ജെയിംസ്,ഷോണിത്, എമ്മാ സോയിമോന്‍ എന്നിവരോടൊപ്പം കുട്ടികളായ ആദ്യ അദര്‍ശ്, അദ്വ്യത ആദര്‍ശ് എന്നിവരുടെ ശ്രവണ സുന്ദരവും, താളാത്മകവുമായ ശിങ്കാരിമേളം സ്റ്റീവനേജ് 'മെയിന്‍ അരീന'യില്‍ ഒത്തു കൂടിയ നൂറു കണക്കിന് കാണികള്‍ ഏറെ കയ്യടികളോടെയാണ് സ്വീകരിച്ചത്.

ചെണ്ടമേളം ആസ്വദിക്കുകയും, തുടര്‍ന്ന് ആവേശം ഉള്‍ക്കൊണ്ട സ്റ്റീവനേജ് മേയര്‍, കൗണ്‍സിലര്‍ ജിം ബ്രൗണ്‍ പവലിയന്‍ സന്ദര്‍ശിക്കുകയും ചെണ്ടകൊട്ടുകയും ചെയ്തു. പവലിയനില്‍ അലങ്കരിച്ചിരുന്ന ഓരോ ഫോട്ടോയും ചോദിച്ചറിയുകയും, തന്റെ ശ്രീലങ്കന്‍ യാത്രയുടെ സമാനമായ അനുസ്മരണം പങ്കിടുകയും ചെയ്തു. ടെസ്സി ജെയിംസ്, ആതിര ഹരിദാസ്, അനഘ ശോഭാ വര്‍ഗ്ഗീസ്, ശാരിക കീലോത് എന്നിവരുടെ വശ്യസുന്ദരവും, ചടുലവുമായ ക്ലാസ്സിക്കല്‍ ഡാന്‍സ് വേദിയെ ആകര്‍ഷകമാക്കി. അപ്പച്ചന്‍ കണ്ണഞ്ചിറ, ഹരിദാസ് തങ്കപ്പന്‍, നന്ദു കൃഷ്ണന്‍, ജെയിംസ് മുണ്ടാട്ട്, പ്രവീണ്‍കുമാര്‍ തോട്ടത്തില്‍, നീരജ ഷോണിത്, ചിന്തു, സഹാന, വിത്സി പ്രിന്‍സണ്‍ അടക്കം സര്‍ഗ്ഗം കമ്മിറ്റി ലീഡേഴ്‌സ് നേതൃത്വം നല്‍കി. 'സര്‍ഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷന്‍' സംഘാടകരുടെ പ്രത്യേക പ്രശംസകള്‍ ഏറ്റുവാങ്ങി. 'സര്‍ഗം കേരളാ പവിലിയന്‍' സന്ദര്‍ശകര്‍ക്ക് പാനീയങ്ങളും സ്നാക്‌സും വിതരണവും ചെയ്തിരുന്നു.

 
Other News in this category

 
 




 
Close Window