ഡബ്ലിന്‍: അയര്‍ലന്‍ഡിലെ തദ്ദേശഭരണ സമിതികളിലേക്കുള്ള (കൗണ്ടി കൗണ്‍സില്‍) തെരഞ്ഞെടുപ്പില്‍ നാല് മലയാളികള്‍ക്ക് വിജയം. ബേബി പെരേപ്പാടന് (താല സൗത്ത്), ഡോ.ബ്രിട്ടോ പെരേപ്പാടന് (താല സെന്‍ട്രല്‍), ഫെല്ജിന് ജോസ് (കാബ്ര-ഗ്ലാസ്നെവിന്‍), തോമസ് ജോസഫ് (ഡണ്‍ലേരി) എന്നിവരാണ് വിജയിച്ചത്. ഫിന്‍ഗേല്‍ പാര്‍ട്ടിയുടെ പ്രതിനിധിയായി സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ബേബി പെരേപ്പാടന് അങ്കമാലി പുളിയനം സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ പുത്രനാണ് താലാ സെന്‍ട്രലില്‍ നിന്നും വിജയിച്ച ഡോ.ബ്രിട്ടോ പെരേപ്പാടന്. ബേബി പെരേപ്പാടന് 1172 വോട്ടുകളും ബ്രിട്ടോ 1542 വോട്ടുകളും നേടി.
കാബ്ര - ഗ്ലാസ്നെവിനില്‍ നിന്നും ഡബ്ലിന്‍ സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫെല്ജിന് ജോസ് വോട്ടുകളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്താണ്. ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഫെല്ജിന് കോതമംഗലം സ്വദേശിയാണ്. ഡണ്‍ലേരി - റാത്ത്ഡൗണ്‍ കൗണ്ടി കൗണ്‍സിലിലേക്ക് 1890 വോട്ടുകള്‍ നേടി തിരഞ്ഞെടുക്കപ്പെട്ട തോമസ് ജോസഫ് ലേബര്‍ പാര്‍ട്ടി പ്രതിനിധിയാണ്. ഇടുക്കി ഉപ്പുതോട് വേഴമ്പശേരി കുടുംബാംഗമാണ്. ലിങ്കസ്റ്റര് മാത്യു (ആര്ട്ടേന്), റെജി സി. ജേക്കബ് (ബ്ലാക്ക് റോക്ക്), രൂപേഷ് കുമാര്‍ പണിക്കര്‍ (സാന്‍ഡിഫോര്‍ഡ്), റോയി ജോസഫ് കുഞ്ചലക്കാട്ട് (ലൂക്കന്‍), ജിതിന് റാം (ലൂക്കന്‍), ജോസ് സിറിയക്ക് (നാവന്‍, കൗണ്ടി മീത്ത്), ഡോ. ലേഖ മേനോന് മാര്‍ഗശേരി (സൗത്ത് സെന്‍ട്രല്‍, കോര്‍ക്ക് കൗണ്ടി കൗണ്‍സില്‍) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന മറ്റ് മലയാളികള്‍.