Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 26th Jun 2024
 
 
Teens Corner
  Add your Comment comment
30,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദിമ മനുഷ്യന്‍ ഭക്ഷണം പാചകം ചെയ്ത് നായ്ക്കള്‍ക്കും നല്‍കിയതായി റിപ്പോര്‍ട്ട്
reporter

മൃഗങ്ങളില്‍ മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തുക്കളായി അറിയപ്പെടുന്നത് നായ്ക്കളാണ്. ലഭ്യമായ മനുഷ്യ ചരിത്രത്തിന്റെ തുടക്കകാലം തന്നെ ഓമനിച്ച് വളര്‍ത്താനും ഒപ്പം കൂട്ടാനും മറ്റ് മൃഗങ്ങളെക്കാള്‍ മനുഷ്യര്‍ക്ക് ഒരല്പം ഇഷ്ടം കൂടുതല്‍ നായകളോടുണ്ട്. ഇപ്പോളിതാ മനുഷ്യനും നായ്ക്കളും തമ്മിലുള്ള സൗഹൃദത്തെ കൂടുതല്‍ ദൃഢമാക്കുന്ന മറ്റൊരു കണ്ടത്തല്‍ കൂടി ഗവേഷകര്‍ നടന്നിരിക്കുകയാണ്. ചൈനയിലെ അതിപുരാതനമാ. മനുഷ്യവാസ പ്രദേശങ്ങളില്‍ നടത്തിയ പഠനത്തിലാണ് പുതിയ വിവരം ലഭിച്ചത്. ഏപ്രില്‍ 1-ന് പിയര്‍-റിവ്യൂഡ് ജേണലായ ആന്റിക്വിറ്റിയില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് മനുഷ്യന്റെയും നായകളുടെയും ആത്മബന്ധത്തിന്റെ ആഴം വ്യക്തമാക്കിയത്. ഈ പഠനത്തില്‍ നിയോലിത്തിക്ക് കാലഘട്ടത്തിലെ നായ്ക്കള്‍ തങ്ങളുടെ മനുഷ്യ കൂട്ടാളികളുടെ ഭക്ഷണക്രമവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് അവകാശപ്പെടുന്നത്. പ്രത്യേകിച്ച് വേവിച്ച ധാന്യങ്ങള്‍ ആ കാലഘട്ടത്തിലെ മനുഷ്യര്‍ നായ്ക്കള്‍ക്ക് നല്‍കിയിരുന്നുവെന്ന് തെളിയിക്കുന്ന ശക്തമായ തെളിവുകളാണ് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

നിലവിലെ തെളിവുകള്‍ സൂചിപ്പിക്കുന്നത് അക്കാലത്ത് ചൈനയില്‍ ജീവിച്ചിരുന്ന മനുഷ്യര്‍ നായ്ക്കളെ സ്വതന്ത്രമായി വളര്‍ത്തിയിരുന്നു എന്നാണ്. ചൈനയിലും മിഡില്‍ ഈസ്റ്റിലും നായ്ക്കളെ മാത്രമല്ല പന്നികളെയും ഇത്തരത്തില്‍ മനുഷ്യന്‍ വളര്‍ത്തിയിരുന്നു എന്നാണ് അമേരിക്കയിലെ ഡാര്‍ട്ട്മൗത്ത് കോളേജിലെ നരവംശശാസ്ത്ര വിഭാഗത്തിലെ പഠന രചയിതാവും അസിസ്റ്റന്റ് പ്രൊഫസറുമായ ജിയാജിംഗ് വാങ് പറയുന്നത്. എന്നാല്‍ ചൈനയില്‍ നായകളെ വളര്‍ത്തുന്നതിന്റെ കൃത്യമായ സമയക്രമം ഇപ്പോഴും കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 6,000-നും 10,000-ത്തിനും ഇടയിലുള്ള പുരാവസ്തു സൈറ്റുകള്‍ നായ്ക്കളെ വളര്‍ത്തിയിരുന്നതിന്റെ തെളിവുകള്‍ കാണിക്കുന്നുണ്ട്. കാങ്ജിയ നിയോലിത്തിക്ക് ഉത്ഖനന ( Kangjia Neolithic Excavation) സ്ഥലത്തെ ലോംഗ്ഷാന്‍ കമ്മ്യൂണിറ്റികളില്‍ നിന്നുള്ള ദന്ത ഫോസിലുകള്‍ വിശകലനം ചെയ്തതിലൂടെയാണ് വേവിച്ച ഭക്ഷ്യവസ്തുക്കള്‍ നായ്ക്കള്‍ക്ക് ആ കാലഘട്ടത്തില്‍ നല്‍കിയിരുന്നു എന്ന് കണ്ടെത്തിയത്.

ജനിതക പരിശോധന സൂചിപ്പിക്കുന്നത് 30,000 വര്‍ഷങ്ങള്‍ക്ക് മുമ്പേ നായ്ക്കള്‍ ധാന്യങ്ങള്‍ കഴിക്കാന്‍ ശീലിച്ചിരുന്നു എന്നാണ്. ഇപ്പോഴത്തെ കണ്ടത്തലുകള്‍ക്ക് വേദിയായ കാങ്ജിയയിലെ ലോംഗ്ഷാന്‍ ഗ്രാമത്തിന് 4,000 മുതല്‍ 4,500 വര്‍ഷം വരെ പഴക്കമുണ്ട്. 1980 കളിലും 1990 കളിലും ഈ പ്രദേശത്ത് ഉത്ഖനന പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. അതില്‍ 33 വീടുകള്‍, ഒമ്പത് മനുഷ്യ അവശിഷ്ടങ്ങള്‍, എണ്ണമറ്റ വളര്‍ത്ത് മൃഗങ്ങളുടെയും വന്യമൃഗങ്ങളുടെയും അസ്ഥികള്‍ എന്നിവയും കണ്ടെത്തിയിരുന്നു. മനുഷ്യ ചരിത്രത്തെ തന്നെ സ്വാധീനിക്കാന്‍ കഴിയുന്ന കണ്ടെത്തലുകളാണ് ഇവയെല്ലാം. കാങ്ജിയയിലെ പുരുഷന്മാര്‍ മാംസത്തിനായി മൃഗങ്ങളെ വേട്ടയാടിയപ്പോള്‍ സ്ത്രീകള്‍ കൃഷിയിലേക്ക് തിരിഞ്ഞിരുന്നെന്നും ഇവിടെ മനുഷ്യബലി നടന്നിരുന്നെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 
Other News in this category

 
 




 
Close Window