Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 26th Jun 2024
 
 
Teens Corner
  Add your Comment comment
അതിമനോഹരമായ ഗ്രാമത്തില്‍ 300 രൂപയ്ക്ക് വീട് വില്‍പ്പനയ്ക്ക്
reporter

ഒരു യൂറോയ്‌ക്കൊരു വീട് വില്‍ക്കാനുണ്ട് എന്ന വാര്‍ത്തയോടൊപ്പം പ്രശസ്തമായതാണ് ഇറ്റലിയിലെ അതിമനോഹര ഗ്രാമമായ സംബൂക ഡി സിഷിലിയ. എന്നാലീ വര്‍ഷം വില അല്പമൊന്ന് ഉയര്‍ന്നിട്ടുണ്ട്. മൂന്ന് യൂറോയ്ക്കാണ് ഇത്തവണ വീട് വാങ്ങാനാവുക. ഗ്രാമത്തിലെ ഒഴിഞ്ഞ വീടുകളാണ് ഈ വിലയ്ക്ക് അധികൃതര്‍ വില്പനയ്ക്ക് വച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലും സമാനമായി വില്പന നടന്നിരുന്നു. ഇത് വിജയിച്ചതോടെയാണ് ഈ വര്‍ഷവും വീട് വില്പനയുമായി അധികൃതര്‍ മുന്നോട്ട് വന്നിരിക്കുന്നത്. ഇവിടെയുള്ള വീടുകള്‍ പലതും ആള്‍ത്താമസമില്ലാതെ ക്ഷയിച്ച് പോവുകയാണ്. അത് തടയുക എന്ന ലക്ഷ്യത്തോടെയാണ് വീടുകള്‍ കുറഞ്ഞ പൈസയ്ക്ക് വില്പനയ്ക്ക് വച്ചത്. ആദ്യം ഒരു യൂറോയായിരുന്നു വിലയിട്ടത്. ലേലത്തിലൂടെയാണ് വീടുകള്‍ വിറ്റത്. അതോടെ വിദേശത്ത് നിന്നുപോലും ആളുകളെത്തി വീട് വാങ്ങി. പലരും ആ വീടുകള്‍ വൃത്തിയാക്കി അവിടെത്തന്നെ താമസവും തുടങ്ങി. പദ്ധതി വിജയിക്കുന്നതായി കണ്ട അധികൃതര്‍ വരും വര്‍ഷങ്ങളിലും അത് തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

ഈ വര്‍ഷം മൂന്ന് യൂറോയാണ് വീടിന് വിലയിട്ടിരിക്കുന്നത്. ലേലത്തിലൂടെയാണ് വീട് സ്വന്തമാക്കാനാവുക. ഒന്നിലധികം വീടുകള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്നവരെ സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വിനോദസഞ്ചാരികളായ വിദേശികളെയും സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നു. മാത്രമല്ല, ഈ വര്‍ഷം വില്പനയ്ക്ക് വച്ചിരിക്കുന്ന വീടുകള്‍ക്ക് അല്ലറച്ചില്ലറ പ്രശ്‌നങ്ങള്‍ മാത്രമേയുള്ളൂവെന്നും അതിനാല്‍ കൂടുതല്‍ പണി അതിനുമേല്‍ വേണ്ടിവരില്ല എന്നും സംബൂകയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. വീട് വാങ്ങുന്നവര്‍, വീടിന്റെ തുകയ്‌ക്കൊപ്പം ഒരു ചെറിയ സെക്യൂരിറ്റി തുക കൂടി നല്‍കണം. എന്നാല്‍, രണ്ട് വര്‍ഷത്തിനുള്ളില്‍ വീട് നന്നാക്കി താമസം തുടങ്ങിയാല്‍ ആ തുക തിരികെ കിട്ടുമത്രെ. 1969 -ല്‍ അടുത്ത താഴ്‌വരയില്‍ ഒരു ഭൂകമ്പം നടന്നതോടെയാണ് ഗ്രാമവാസികള്‍ ഈ വീടുകള്‍ ഉപേക്ഷിച്ച് പോയത്. പിന്നീടത് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇപ്പോള്‍ വീടുകള്‍ വാങ്ങി താമസിക്കുന്നവരിലേറെയും ജനസാന്ദ്രത കൂടിയ മറ്റ് രാജ്യക്കാരാണ്. ഈ വര്‍ഷവും പദ്ധതി വന്‍വിജയമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

 
Other News in this category

 
 




 
Close Window