Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
തിരുപ്പതി ലഡ്ഡുവില്‍ മൃഗകൊഴുപ്പും, മീന്‍ എണ്ണയും അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ലാബ് റിപ്പോര്‍ട്ട്
Text By: Reporter, ukmalayalampathram
തിരുപ്പതി ലഡ്ഡു ഉണ്ടാക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലഡ്ഡു ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീന്‍ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡിലെ സെന്റര്‍ ഓഫ് അനാലിസിസ് ആന്‍ഡ് ലേണിംഗ് ഇന്‍ ലൈവ്സ്റ്റോക്ക് ആന്‍ഡ് ഫുഡ് (CALF) ആണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ഇക്കാര്യം പറഞ്ഞിരുന്നു. വൈഎസ്ആര്‍ കോണ്‍?ഗ്രസ് സര്‍ക്കാര്‍ വലിയതോതില്‍ പ്രസാദത്തില്‍ മൃ?ഗകൊഴുപ്പും മീന്‍ എണ്ണയും ചേര്‍ത്തിരുന്നു എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ജഗന്‍ മോഹന്‍ റെഡ്ഡി ഭരണകൂടം നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയെന്നാണ് എന്‍. ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം.
 
Other News in this category

 
 




 
Close Window