Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
പിവി അന്‍വറിന്റെ ആരോപണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍
Text By: Reporter, ukmalayalampathram
പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ ഉള്‍ക്കൊള്ളുന്നതെന്നും അവര്‍ക്ക് വേണ്ടിയാണ് രംഗത്തിറങ്ങിയതെന്നും പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ച പിവി അന്‍വറിന്റെ യോഗത്തില്‍ പങ്കെടുത്തവര്‍ നേരത്തെ നിലമ്പൂരില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തവരാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

'എസ്ഡിപിഐ, ലീഗ്, ജമാഅത്തെ ഇസ്ലാമി, കോണ്‍ഗ്രസ് ഇവരെ അഭിസംബോധന ചെയ്യേണ്ട അവസ്ഥയാണ് അന്‍വറിന് ഉണ്ടായത്. ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കേരളത്തിലെ ജനങ്ങള്‍ക്ക് ഏകദേശം വ്യക്തത വന്നു കഴിഞ്ഞു, പ്രഥമദൃഷ്ട്യാ തന്നെ ഉണ്ടായിരുന്ന പ്രശ്‌നങ്ങളുടെ കാര്യങ്ങള്‍ മനസിലാക്കി എഡിജിപി ക്കെതിരെ റിപ്പോര്‍ട്ട് കിട്ടി 24 മണിക്കൂര്‍ മുമ്പ് സ്ഥാനത്ത് നിന്ന് മാറ്റി. ഈ പ്രശ്‌നത്തിലെ അന്വേഷണത്തിന് ശേഷം റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ ശെരിയായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ അവസാനിച്ചിട്ടില്ല ഡിജിപി തന്നെ ഇതിന്റെ അന്വേഷണ ചുമതല നടത്തി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window