Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=116.8497 INR  1 EURO=102.1033 INR
ukmalayalampathram.com
Sun 26th Oct 2025
 
 
UK Special
  Add your Comment comment
കവന്‍ട്രിയിലെ ജനങ്ങള്‍ അടിയന്തര സേവനങ്ങളില്‍ പോലും കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയിലാണെന്നു റിപ്പോര്‍ട്ട്
Text By: Reporter, ukmalayalampathram
ആരോഗ്യ മേഖലയിലുള്‍പ്പെടെ തിരക്കേറിയ അനുഭവം തദ്ദേശീയരെ രോഷാകുലരാക്കിയിട്ടുണ്ട്.ജനസംഖ്യാവര്‍ദ്ധനവ് ഒരു ശതമാനമാണ്.

കഴിഞ്ഞ 75 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും വലിയ വളര്‍ച്ചാ നിരക്കാണ് ഇവിടെ രേഖപ്പെടുത്തിയത് കഴിഞ്ഞയാഴ്ച ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട കണക്കാണിത്. ജനസംഖ്യയിലെ വര്‍ദ്ധനയ്ക്ക് പ്രധാന കാരണം വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റമെന്നാണ്. കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവുമധികം ജനസംഖ്യാ വര്‍ദ്ധനയുണ്ടായ നഗരങ്ങളില്‍ ഒന്നാണ് കവന്‍ട്രി. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബിര്‍മ്മിംഗ്ഹാം എന്നിവ കഴിഞ്ഞാല്‍ ഏറ്റവുമധികം ജനസംഖ്യാ വര്‍ദ്ധനവ്ഇവിടെയാണ്. വിദേശത്തു നിന്നു മാത്രം 22,366 ആളുകളണ് ഇക്കാലയളവില്‍ ഇവിടെ എത്തിച്ചേര്‍ന്നത്. എന്നാല്‍ നഗരം വിട്ടുപോയവരുടെ എണ്ണം 7,828 മാത്രവും.

ഒരു ഡോക്ടര്‍ക്ക് 3000 രോഗികള്‍ എന്ന രീതിയിലാണ് ജിപിമാര്‍ പ്രവര്‍ത്തിക്കുന്നത്. അടിയന്തിര വിഭാഗങ്ങളില്‍ പലപ്പോഴും 15 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടതായി വരുന്നു. 40 ല്‍ അധികം വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കായുള്ള സ്‌കൂളുകള്‍ ഇവിടെയുണ്ട്. അധികം വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ പല സ്‌കൂളുകളിലും താത്ക്കാലിക ക്ലാസ് മുറികളും ഒരുക്കിയിട്ടുണ്ട്. സ്‌കൂള്‍, ആശുപത്രി സേവനങ്ങള്‍, താമസിക്കാനുള്ള വീടുകള്‍ എന്നിവയെല്ലാം ലഭിക്കാന്‍ ജനം കഷ്ടപ്പെടുകയാണ്.
 
Other News in this category

 
 




 
Close Window