വയനാട് എം പിയായി പ്രിയങ്ക ഗാന്ധി വാദ്ര സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കയ്യിലേന്തിയായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ. ആഹ്ലാദാരവങ്ങളോടെയാണ് പ്രിയങ്കയെ കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വീകരിച്ചത്. നാല് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ പ്രിയങ്ക ഗാന്ധി മലയാളി മങ്കയായി, കസവ് സാരിയുടുത്താണ് പാര്‍ലമെന്റിലെത്തിയത്. കേരളത്തില്‍ നിന്നുള്ള ഏക വനിതാ എംപി കൂടിയാണ് പ്രിയങ്ക. |