Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6858 INR  1 EURO=106.8947 INR
ukmalayalampathram.com
Thu 19th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ആംബുലന്‍സുകള്‍ക്ക് വാടക നിശ്ചയിച്ച് സര്‍ക്കാര്‍
reporter

തിരുവനന്തപുരം: ആംബുലന്‍സുകള്‍ക്ക് വാടക നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഓരോ ആംബുലന്‍സുകളിലും ലഭ്യമായ സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചാണ് വാടകയും വെയ്റ്റിങ് ചാര്‍ജും നിശ്ചയിച്ചത്. നോണ്‍ എസി ഒമ്‌നി ആംബുലന്‍സുകള്‍ക്ക് 600 രൂപയാണ് ആദ്യ 20 കിലോമീറ്ററിനുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 20 രൂപ നല്‍കണം. ഓക്‌സിജന്‍ ആവശ്യമായി വന്നാല്‍ അതിന് 200 രൂപ അധികം നല്‍കണം. ഓരോ മണിക്കൂരിനും 150 രൂപയാണ് വെയ്റ്റിങ് ചാര്‍ജ്. എസിയുള്ള ഒമ്‌നി ആംബുലന്‍സിന് 800 രൂപയാണ് ആദ്യ 20 കിലോമീറ്റര്‍ വരെ അടിസ്ഥാന വാടക. പിന്നീട് കിലോമീറ്ററിന് 25 രൂപ നിരക്കില്‍ നല്‍കണം. ഓക്‌സിജന്‍ സപ്പോര്‍ട്ടിന് 200 രൂപയും വെയ്റ്റിങ് ചാര്‍ജ് മണിക്കൂറിന് 150 രൂപയും നിശ്ചയിച്ചു.

നോണ്‍ എസി ട്രാവലര്‍ ആംബുലന്‍സിന് ആയിരം രൂപയാണ് ആദ്യ 20 കിലോമീറ്ററിലെ വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 30 രൂപ വീതം നല്‍കണം. വെയ്റ്റിങ് ചാര്‍ജ് മണിക്കൂറിന് 200 രൂപയാണ്. എസിയുള്ള ട്രാവലര്‍ ആംബുലന്‍സിന് 1500 രൂപയാണ് 20 കിലോമീറ്റര്‍ വരെയുള്ള മിനിമം വാടക. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 40 രൂപ വീതം നല്‍കണം. 200 രൂപയാണ് ഓരോ മണിക്കൂറിനും നല്‍കേണ്ട വെയ്റ്റിങ് ചാര്‍ജ്.

ഐസിയു സൗകര്യവും പരിശീലനം ലഭിച്ച ടെക്‌നീഷ്യന്‍സുമുള്ള ഡി ലെവല്‍ ആംബുലന്‍സുകള്‍ക്ക് 2500 രൂപയാണ് ആദ്യ 20 കിലോമീറ്റര്‍ വരെ അടിസ്ഥാന വാടക. പിന്നീട് ഓരോ കിലോമീറ്ററിനും 50 രൂപ വീതം നല്‍കണം. 350 രൂപയാണ് മണിക്കൂറിന് വെയ്റ്റിങ് ചാര്‍ജ്. കാന്‍സര്‍ രോഗികളെയും 12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെയും കൊണ്ടുപോകുമ്പോള്‍ കിലോമീറ്ററിന് 2 രൂപ വീതം ഇളവ് നല്‍കണം. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട രോഗികള്‍ക്ക് ഡി ലെവല്‍ ഐസിയു ആംബുലന്‍സുകളുടെ വാടക നിരക്കില്‍ 20 ശതമാനം തുക കുറച്ചേ ഈടാക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window