Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
റിയാസിനെ ഒഴിവാക്കിയ ദേശീയപാത ഉദ്ഘാടനം: കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം
reporter

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ദേശീയപാത ഉദ്ഘാടനം ചടങ്ങില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ സംഭവത്തില്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

''മന്ത്രിയെ നിര്‍ബന്ധമായും വിളിക്കേണ്ടതായിരുന്നു. വിളിക്കാതെ ഉദ്ഘാടനം നടത്തുന്നത് വെറും ചീപ്പാണ്. വിളിക്കേണ്ടത് മര്യാദയായിരുന്നു,'' എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവിനെയും ചടങ്ങിലേക്ക് ക്ഷണിക്കേണ്ടതായിരുന്നുവെന്നും യുഡിഎഫ് കാലത്ത് അങ്ങനെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത കൊച്ചിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് റിയാസിനെ ഒഴിവാക്കിയിരുന്നു. സംസ്ഥാനത്തെ ദേശീയപാത വികസന പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായി പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തിക്കുന്നതിനാല്‍, മന്ത്രിയെ ഒഴിവാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചു.

ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി എം.ബി. രാജേഷ് എന്നിവര്‍ അടക്കം മറ്റ് മന്ത്രിമാരും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു. സംസ്ഥാന സര്‍ക്കാര്‍ 5,500 കോടി രൂപ ചെലവഴിച്ച പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്

 
Other News in this category

 
 




 
Close Window