Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ജി സുധാകരന് പിന്തുണയില്‍ തെറ്റില്ലെന്ന് ബെന്നി ബെഹനാന്‍
reporter

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം വിട്ട മുന്‍ മന്ത്രി ജി സുധാകരനെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ എംപി വ്യക്തമാക്കി. 'സിപിഎമ്മിന്റെ കേരളത്തിലെ ഏറ്റവും നല്ല കമ്യൂണിസ്റ്റുകാരനാണ് ജി സുധാകരന്‍,' എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സിപിഎമ്മുമായി സഹകരിക്കേണ്ടെന്ന് സുധാകരന്‍ തീരുമാനിച്ചത് ആ പാര്‍ട്ടിയുടെ അപചയവും ജീര്‍ണതയും വ്യക്തമാക്കുന്നതാണെന്നും, രാഷ്ട്രീയത്തിനതീതമായി നാട്ടിനുവേണ്ടി പിന്തുണ നല്‍കുന്നതില്‍ തെറ്റില്ലെന്നും ബെന്നി പറഞ്ഞു.

അമ്പലപ്പുഴയില്‍ സുധാകരന്‍ മികച്ച സ്ഥാനാര്‍ത്ഥിയാണെന്നും, പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പിന്തുണ നല്‍കുന്നതില്‍ തെറ്റില്ലെന്നു താന്‍ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസില്‍ നിന്നും പലരെയും സിപിഎം സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ടെന്നും, ഇത്തരം സംഭവങ്ങള്‍ തെരഞ്ഞെടുപ്പ് സമയത്ത് സ്വാഭാവികമാണെന്നും ബെന്നി ഓര്‍മ്മിപ്പിച്ചു. സുധാകരന്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ കേരളത്തിന്റെ രാഷ്ട്രീയത്തിന് നല്ലതാണെന്നു വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

 
Other News in this category

 
 




 
Close Window