Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ദേശീയപാത ഉദ്ഘാടനം വിവാദം: മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി
reporter

തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടനത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്ന വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. ഉദ്ഘാടനവുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടന്നതെന്നും, ആവശ്യങ്ങള്‍ നേരത്തെ കേന്ദ്രത്തെ അറിയിക്കേണ്ടതുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

''ആരെയൊക്കെ വിളിക്കണമെന്ന് സംസ്ഥാനം വ്യക്തമാക്കേണ്ടതായിരുന്നു. സുരക്ഷാ പരിശോധനയില്‍ എനിക്ക് പോലും ഇളവ് ലഭിച്ചിട്ടില്ല,'' എന്ന് സുരേഷ് ഗോപി പറഞ്ഞു.

ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എല്ലാം കേരള സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും, ബ്ലൂ ബുക്ക് പ്രകാരമുള്ള ക്രമീകരണങ്ങള്‍ വേദിയില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''കേരളത്തിന്റെ ആവശ്യങ്ങള്‍ വ്യക്തമായി അറിയിച്ചിരുന്നെങ്കില്‍ അതനുസരിച്ച് ക്രമീകരണങ്ങള്‍ ഉണ്ടായേനേ,'' എന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ദേശീയപാത വികസനത്തില്‍ സംസ്ഥാനങ്ങള്‍ക്കും പങ്ക് നല്‍കിയിട്ടുണ്ടെന്നും, സ്ഥലം ഏറ്റെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''മുഴുവന്‍ എന്‍.എച്ച്. പണി പൂര്‍ത്തിയായിട്ടില്ല. പൂര്‍ത്തിയായ ഭാഗം തുറന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ടത് ഞാനാണ്. തുടര്‍ന്നുള്ള ഉദ്ഘാടനങ്ങളില്‍ സാഹചര്യങ്ങള്‍ അനുസരിച്ച് ക്രമീകരണങ്ങള്‍ ഉണ്ടാകും,'' എന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോഴത്തെ വിവാദങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ ആവശ്യങ്ങള്‍ മാത്രമാണെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു

 
Other News in this category

 
 




 
Close Window