Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കൊച്ചിയിലെ എന്‍ഡിഎ റാലിയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം
reporter

കൊച്ചി: കേരളത്തില്‍ നിക്ഷേപ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. വികസനത്തെ തടസ്സപ്പെടുത്തുന്ന അഴിമതി, ഭൂമാഫിയ, ഹര്‍ത്താല്‍ മാഫിയ എന്നിവയെ എന്‍ഡിഎ സര്‍ക്കാര്‍ തുടച്ചുനീക്കും. എ.ഐ അടക്കമുള്ള ഭാവി സാങ്കേതിക വിദ്യകളുടെ കേന്ദ്രമായി കേരളത്തെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം കലൂരില്‍ നടന്ന എന്‍ഡിഎ റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ''ജയ് വികസിത കേരളം'' എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രസംഗം തുടങ്ങി. ഇടത്‌വലത് മുന്നണികളുടെ മാറിമാറി ഭരണം കേരളത്തിന്റെ വികസനത്തെ തടസ്സപ്പെടുത്തിയെന്നും, അടുത്ത അഞ്ച് വര്‍ഷം എന്‍ഡിഎയ്ക്ക് അവസരം നല്‍കിയാല്‍ അതിവേഗ വികസനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

മാനസിക-ശാരീരിക സൗഖ്യത്തിനും വിനോദസഞ്ചാരത്തിനും കേരളത്തെ ഒന്നാമതെത്തിക്കുകയാണ് എന്‍ഡിഎയുടെ ലക്ഷ്യമെന്ന് മോദി വ്യക്തമാക്കി. വലിയ സമ്മേളനങ്ങള്‍ക്കും വിവാഹ പാര്‍ട്ടികള്‍ക്കും കേരളം പ്രധാന കേന്ദ്രമാകണമെന്നും, അതിനായി അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ചു. ''കേരളത്തിലെ യുവാക്കള്‍ക്ക് ഡ്രോണ്‍ നിര്‍മ്മാണത്തില്‍ വൈദഗ്ധ്യമുണ്ടെന്ന് കോണ്‍ഗ്രസിന്റെ യുവരാജാവിന് അറിയില്ല. രാജ്യത്ത് നടക്കുന്ന പരിവര്‍ത്തനം കാണാന്‍ ചിലര്‍ക്ക് കഴിയുന്നില്ല,'' എന്നും അദ്ദേഹം ആരോപിച്ചു.

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തില്‍ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ ഇടപെടലിനെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യന്‍ എംബസികളും മിഷനുകളും 24 മണിക്കൂറും പ്രവാസികള്‍ക്ക് സഹായം നല്‍കാന്‍ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് പാര്‍ട്ടി പ്രവാസികളുടെ സുരക്ഷയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നാരോപിച്ച്, ''രാജ്യം വലിയ ആഗോള പ്രതിസന്ധി നേരിടുമ്പോള്‍ ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകള്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്,'' എന്നും മോദി പറഞ്ഞു

 
Other News in this category

 
 




 
Close Window