Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.7522 INR  1 EURO=111.2223 INR
ukmalayalampathram.com
Thu 27th Aug 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കണ്ണൂരിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം
reporter

കൊച്ചി: കെ സുധാകരന്‍ എംപിയെ പാര്‍ട്ടി പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കരുതെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അഭിപ്രായപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന കെ സുധാകരന്റെ വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്. കെ സുധാകരനെ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാല്‍ പ്രവര്‍ത്തകര്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും, അങ്ങനെയല്ലെങ്കില്‍ സുധാകരന്‍ തെരഞ്ഞെടുപ്പിനെ നയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ''പദവികളല്ല, പ്രവര്‍ത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്. ജീവന് തുല്യം അങ്ങയെ സ്നേഹിക്കുന്ന ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സങ്കടപ്പെടുത്തരുത്'' എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിന്റെ വാക്കുകള്‍.

സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചാല്‍ കെ സുധാകരന്‍ കോണ്‍ഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഹൈക്കമാന്‍ഡ് വഴങ്ങിയത്. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ സുധാകരന് ഇളവ് നല്‍കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതായാണ് സൂചന. കണ്ണൂരില്‍ കെ സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍

 
Other News in this category

 
 




 
Close Window