Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എംപിമാരുടെ സ്ഥാനാര്‍ഥിത്വം ഹൈക്കമാന്‍ഡ് തീരുമാനിക്കും: കെ.സി. വേണുഗോപാല്‍
reporter

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന്റേതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. കണ്ണൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ താത്പര്യം പ്രകടിപ്പിച്ച കെ. സുധാകരന്റെ പ്രതികരണം സ്വാഭാവികമാണെന്നും, അദ്ദേഹത്തിന് പരിഭവമില്ലെന്നും അദ്ദേഹം പറഞ്ഞു.

''ഫേസ്ബുക്ക് പോസ്റ്റില്‍ ഉള്‍പ്പെടെ സുധാകരന്‍ പറഞ്ഞത് കണ്ണൂരിനോടും കോണ്‍ഗ്രസ് പാര്‍ട്ടിയോടുമുള്ള സ്നേഹത്തെ കുറിച്ചാണ്. സ്ഥാനാര്‍ഥിയാകാന്‍ താത്പര്യം പ്രകടിപ്പിക്കുന്നത് മഹാ അപരാധമല്ല. കഴിഞ്ഞ ആഴ്ച മുഴുവന്‍ അദ്ദേഹം ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് കണ്ണൂരിലേക്ക് മടങ്ങിയതാണ്. അഭിപ്രായങ്ങള്‍ പറയുന്നത് സ്വാഭാവികമാണ്,'' എന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

യുഡിഎഫിന്റെ വിജയമാണ് തെരഞ്ഞെടുപ്പില്‍ പ്രധാനം. അതിനായി എല്ലാവരും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില എംപിമാര്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

''ഞാന്‍ മത്സരിക്കാനില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം പതിവിലും വേഗത്തിലാണ് പുരോഗമിക്കുന്നത്. പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ അതിവേഗം നടക്കുന്നു,'' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

 
Other News in this category

 
 




 
Close Window