Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.549 INR  1 EURO=106.1684 INR
ukmalayalampathram.com
Sun 15th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴയില്‍ 50% ഇളവ്
reporter

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴയില്‍ 50 ശതമാനം ഇളവ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2024 ഡിസംബര്‍ 31 വരെ സംഭവിച്ച എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ബാധകമായ ആംനസ്റ്റി പദ്ധതി നടപ്പാക്കും. ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ചാണ് തീരുമാനം.

ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെല്ലാന്‍ പെന്‍ഡിംഗ് ഉള്ളതും, ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് വാഹന ഉടമകളെ പിഴ തീര്‍പ്പാക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഇ-ചെല്ലാന്‍ കേസുകള്‍ വര്‍ദ്ധിച്ചതോടെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ തീര്‍പ്പാക്കാനുള്ള ഇ-ചെല്ലാനുകള്‍ക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് നല്‍കണമെന്നായിരുന്നു ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ.

നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴ ഈ വര്‍ഷം ഏപ്രില്‍ 30-ന് മുമ്പ് അടച്ച് തീര്‍ക്കുമെന്ന വ്യവസ്ഥയിലാണ് ഇളവ് അനുവദിക്കുന്നത്

 
Other News in this category

 
 




 
Close Window