Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അലുവ അതുലിനെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘം
reporter

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാനേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘം രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗുണ്ട ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്ന അതുലിനെ, ജാമ്യത്തിലിറങ്ങി പൊലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയി മടങ്ങുന്നതിനിടെയാണ് ഗുണ്ടാസംഘം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. തലയോട്ടി പിളര്‍ന്ന നിലയിലും ശരീരത്തില്‍ ആഴത്തിലുള്ള ഏഴ് വെട്ടുകളുമാണ് കണ്ടെത്തിയത്. ഇടത് കാലില്‍ നാല്, വലത് കാലില്‍ ഒന്ന്, വലത് കയ്യില്‍ ഒന്ന് എന്നിങ്ങനെ നിരവധി മുറിവുകളോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

കൊലപാതകത്തിന് പിന്നില്‍ ബ്ലാക്ക് വിഷ്ണു നേതൃത്വം നല്‍കുന്ന കടത്തൂര്‍ ഗുണ്ടാസംഘമാണെന്ന സൂചനയുണ്ട്. അതുലിനൊപ്പം ഉണ്ടായിരുന്ന കുക്കു മനുവിനെ മര്‍ദിച്ച് സ്ഥലത്ത് നിന്ന് ഓടിച്ചുവെങ്കിലും, അദ്ദേഹത്തിന് വലിയ പരുക്കുകളൊന്നും സംഭവിച്ചില്ല.

അതേസമയം, അലുവ അതുലിനെ ആക്രമിക്കുമെന്ന മുന്നറിയിപ്പ് ഇന്റലിജന്‍സ് വിഭാഗം ഒരാഴ്ച മുമ്പ് നല്‍കിയിരുന്നു. ജാമ്യത്തിലിറങ്ങിയാല്‍ കടത്തൂര്‍ സംഘം ആക്രമിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇരുസംഘങ്ങളും തമ്മില്‍ സംഘര്‍ഷം തുടരുമെന്ന സൂചനയും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു

 
Other News in this category

 
 




 
Close Window