Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.471 INR  1 EURO=107.2386 INR
ukmalayalampathram.com
Fri 26th Jun 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ശബരിമല സ്വര്‍ണകൊള്ള കേസ്: എ. പത്മകുമാറിന് സിപിഎം നോട്ടീസ്
reporter

പത്തനംതിട്ട: ശബരിമല സ്വര്‍ണകൊള്ള കേസില്‍ പ്രതിയായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നോട്ടീസ്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തപാല്‍ മുഖേനയാണ് പത്തനംതിട്ട ജില്ലാ നേതൃത്വം നോട്ടീസ് നല്‍കിയത്.

വിശദീകരണം തേടിയ ശേഷം പാര്‍ട്ടി നടപടി സ്വീകരിക്കാനിടയുണ്ടെന്നാണ് സൂചന. സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ജില്ലാ നേതൃത്വം പത്മകുമാറിന് നോട്ടീസ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പത്മകുമാറിനെ പുറത്താക്കിയിരുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായ പത്മകുമാര്‍ നിലവില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്. ശബരിമല സ്വര്‍ണകൊള്ള കേസില്‍ അറസ്റ്റിലായി മൂന്നര മാസത്തോളം ജയിലില്‍ കഴിഞ്ഞ അദ്ദേഹം അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. അറസ്റ്റിലായിട്ടും പാര്‍ട്ടി നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല

 
Other News in this category

 
 




 
Close Window