Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് പിന്തുണ: ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി
reporter

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ സിപിഎം വിട്ട മുന്‍മന്ത്രി ജി സുധാകരനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് ഇറക്കാതെ, സുധാകരന് നിരുപാധിക പിന്തുണ നല്‍കാനാണ് തീരുമാനം.

ജി സുധാകരന്‍ കഴിഞ്ഞ ദിവസം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആരുടേയും പിന്തുണ തേടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രഖ്യാപനം. എന്നാല്‍, യുഡിഎഫ് നേതാക്കളുമായി നടത്തിയ ആശയവിനിമയത്തിന് ശേഷം കോണ്‍ഗ്രസ് പിന്തുണ സ്വീകരിക്കുമെന്ന ഉറപ്പാണ് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അമ്പലപ്പുഴയില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം. ലിജു മത്സരിച്ചിരുന്നു. ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി എച്ച്. സലാം 11,126 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. സുധാകരന്റെ കാലുവാരിയമാണ് ഭൂരിപക്ഷം കുറയാന്‍ കാരണമായതെന്ന ആരോപണം അന്ന് വലിയ വിവാദമായിരുന്നു

 
Other News in this category

 
 




 
Close Window