Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
എറണാകുളം-അങ്കമാലി സീറ്റുകള്‍ ഇടതുമുന്നണിയില്‍ വെച്ചു മാറാന്‍ ധാരണ
reporter

കൊച്ചി: എറണാകുളം ജില്ലയിലെ രണ്ടു സീറ്റുകള്‍ പരസ്പരം വെച്ചു മാറാന്‍ ഇടതുമുന്നണിയില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. എറണാകുളം സീറ്റ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദളിന് (ഐഎസ്ജെഡി) നല്‍കുകയും, അവരുടെ പക്കല്‍ നിന്നും അങ്കമാലി സീറ്റ് സിപിഎം ഏറ്റെടുക്കുകയും ചെയ്യുന്ന രീതിയിലാണ് നീക്കം. ഇതുവഴി എറണാകുളത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തലവേദന ഒഴിവാക്കാമെന്നതാണ് സിപിഎം കണക്കുകൂട്ടല്‍.

സീറ്റ് വെച്ചുമാറ്റം യാഥാര്‍ത്ഥ്യമായാല്‍ എറണാകുളത്ത് ജനതാദളിലെ സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു ജോര്‍ജ് സ്ഥാനാര്‍ത്ഥിയാകും. കൊച്ചി മുന്‍ ഡെപ്യൂട്ടി മേയറായ സാബു ജോര്‍ജിന് ലത്തീന്‍ സഭയുമായി അടുത്ത ബന്ധമുള്ളത് എല്‍ഡിഎഫിന് ഗുണകരമാകുമെന്ന് വിലയിരുത്തുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയകാലം മുതലേ സിപിഎമ്മുമായി അടുപ്പം പുലര്‍ത്തിയിട്ടുള്ളതിനാല്‍ പാര്‍ട്ടി മെഷീനറിയും അദ്ദേഹത്തിന് ശക്തമായ പിന്തുണ നല്‍കും.

അങ്കമാലിയില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ സാജു പോളിനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎം ആലോചിക്കുന്നത്. യാക്കോബായ സമുദായവുമായി അടുത്ത ബന്ധമുള്ള സാജു പോളിന് അങ്കമാലിയിലും ശക്തമായ പിന്തുണ ലഭിക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തല്‍.

അതേസമയം, ആലുവ മണ്ഡലത്തില്‍ ആലപ്പുഴയിലെ മുന്‍ എംപി എ.എം. ആരിഫിന്റെ പേരും, തൃക്കാക്കരയില്‍ സിപിഎം ഏരിയാ സെക്രട്ടറി എ.ജി. ഉദയകുമാറിന്റെ പേരും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്

 
Other News in this category

 
 




 
Close Window