Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6858 INR  1 EURO=106.8947 INR
ukmalayalampathram.com
Thu 19th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ആശുപത്രി മാലിന്യമടക്കം കൂട്ടിയിട്ട് കത്തിച്ചു, പ്രദേശത്ത് പുക, നാട്ടുകാര്‍ക്ക് ദേഹാസസ്വാസ്ഥ്യം
reporter

തിരുവനന്തപുരം: പാച്ചല്ലൂരില്‍ പ്ലാസ്റ്റിക്ക് മാലിന്യത്തിനു തീ പിടിച്ചു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കൂട്ടിയിട്ട ആശുപത്രി മാലന്യം ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക്ക് മാലിന്യത്തിനാണ് തീ പിടിച്ചത്. ഇടവിളാകത്തിനും അഞ്ചാം കല്ലിനുമിടയിലാണ് തീ പിടിത്തം. തീ പടര്‍ന്നു പിടിച്ചു പ്രദേശമാകെ പുക പടലം കൊണ്ടു മൂടി. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി വിവരം വാര്‍ഡ് കൗണ്‍സിലറെ അറിയിച്ചു. പിന്നാലെ കൗണ്‍സിലര്‍ ഇടപെട്ട് ഫയര്‍ഫോഴ്‌സിനേയും ന?ഗരസഭ അധികൃതരേയും അറിയിച്ചു.

വിഴിഞ്ഞത്തു നിന്നു ഫയര്‍ഫോഴ്‌സ് സംഘമെത്തി തീ പടരാതിരിക്കാന്‍ ജെസിബി ഉപയോ?ഗിച്ചു മണ്ണിട്ടു മൂടുകയായിരുന്നു. നാട്ടുകാരില്‍ പലര്‍ക്കും പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം ഉള്‍പ്പെടെയുണ്ടായി. പുരയിടത്തിലെ ചതുപ്പ് നികത്തുന്നതിന്റെ ഭാ?ഗമായി മാലിന്യം കൊണ്ടിട്ടതായിരുന്നു. പരാതി വന്നതോടെ ഉടമ തീയിട്ടെന്നും ആരോപണമുണ്ട്. സംഭവത്തില്‍ സ്ഥലം ഉടമയില്‍ നിന്നു ന?ഗരസഭ ആരോ?ഗ്യ വിഭാ?ഗം പിഴ ഈടാക്കി.

 
Other News in this category

 
 




 
Close Window