കോട്ടയം: വിവാഹം കഴിഞ്ഞ് പിറ്റേന്നു വധുവിനെ കബളിപ്പിച്ചു വരന്‍ കടന്നു കളഞ്ഞതായി പരാതി. പിന്നാലെ സംഭവം ഒത്തു തീര്‍പ്പാക്കി. വധുവിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കിയാണ് വരന്റെ കുടുംബം പരാതി ഒത്തു തീര്‍പ്പാക്കിയത്. വിവാഹ ബന്ധം വേര്‍പ്പെടുത്താനും തീരുമാനമായി. ജനുവരി 23നു റാന്നിയില്‍ വച്ചായിരുന്നു വിവാഹം. കടുത്തുരുത്തിയിലുള്ള വധുവിന്റെ കുടുംബമാണ് പൊലീസില്‍ പരാതി നല്‍കിയത്.
വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം രാത്രി വധുവിനെ വീടിന്റെ മുന്നില്‍ ഇറക്കിവിട്ട ശേഷം വരന്‍ മുങ്ങിയെന്നായിരുന്നു പരാതി. വധുവിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നും പരാതിയുണ്ടായിരുന്നു. തുടര്‍ന്ന്, ഇറ്റലിയിലുള്ള വരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. പിന്നാലെയാണ് വരന്റെ കുടുംബം ഒത്തുതീര്‍പ്പിനെത്തിയത്. വിവാഹ സമയത്ത് വരന്‍ 10 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയെന്നും പരാതിയുണ്ടായിരുന്നു. അതു തിരിച്ചു കൊടുക്കാനും തീരുമാനമായി.