Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6858 INR  1 EURO=106.8947 INR
ukmalayalampathram.com
Thu 19th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരം, വെന്റിലേറ്ററിലേക്ക് മാറ്റി
reporter

വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും ഗുരുതരമായെന്ന് വത്തിക്കാന്‍. ചര്‍ദ്ദിയെ തുടര്‍ന്നുള്ള ശ്വാസ തടസമാണ് ആരോഗ്യനില മോശമാകാനുള്ള കാരണം. ഇന്ന് മെക്കാനിക്കല്‍ വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാന്‍ വ്യക്തമാക്കി.

ഫെബ്രുവരി 14-നാണ് ബ്രോങ്കൈറ്റിസിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ റോമിലെ ജെമെല്ലൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇരുശ്വാസകോശങ്ങളിലേക്കും അണുബാധ വ്യാപിച്ച് ഡബിള്‍ ന്യുമോണിയയായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയായിരുന്നു. എന്നാല്‍ ഇന്നലെ പെട്ടെന്ന് തുടര്‍ച്ചയായ ഛര്‍ദ്ദിയും ശ്വാസതടസവും ഉണ്ടാവുകയും ആരോഗ്യനില വീണ്ടും വഷളാവുകയും ചെയ്തുവെന്ന് വത്തിക്കാന്‍ അറിയിച്ചു.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ 21-ാം വയസില്‍ തന്നെ ഒരു ശസ്ത്രക്രിയയിലൂടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. അതു സംബന്ധിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹം നേരിട്ടിരുന്നു. അതിനൊപ്പമാണ് ന്യുമോണിയ കൂടി ഉണ്ടാകുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികളോട് അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ഥിക്കാന്‍ വത്തിക്കാന്‍ അഭ്യാഥിച്ചു.

 
Other News in this category

 
 




 
Close Window