യുകെയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ ഒന്നായ ഓക്സ്ഫോഡില്‍ മലയാളി സമാജം രൂപീകൃതമായിട്ട് 2025ല്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുക കൂടിയാണ്. ഈ വര്‍ഷത്തെ വിഷു ഈസ്റ്റര്‍ ഈദ് ആഘോഷം ഏപ്രില്‍ 26ന് വിപുലമായി നടത്തുവാനും യോഗം തീരുമാനിച്ചു. രക്ഷാധികാരി വര്‍ഗീസ് കെ ചെറിയാന്‍ (വില്‍സണ്‍), പ്രസിഡന്റ് ബിബി തോമസ്, സെക്രട്ടറി സനല്‍ സുന്ദരേശന്‍, ട്രഷറര്‍ നിബു തോമസ്, വൈസ് പ്രസിഡന്റ് മാര്‍ സോഫി മാത്യു, ഒവിന്‍ വര്‍ഗീസ്, ഐടി സെക്രട്ടറി ജിജോ ജോണ്‍ വര്‍ഗീസ്, ജോ: സെക്രട്ടറി മൈക്കില്‍ കുര്യന്‍, രാജി മോള്‍ മജീഷ്. കമ്മറ്റി അംഗങ്ങള്‍ ആയി അനു ജെയിംസ്, അശ്വതി ശ്രീകുമാര്‍, ബിമല്‍ രാജ് കുട്ടപ്പന്‍, ദീപ ചെറിയാന്‍, പ്രതീഷ് എബ്രഹാം, രാജു റാഫേല്‍, റെജി മൈക്കിള്‍, സിബി കുര്യാക്കോസ്, തോമസ് ജോണ്‍, വര്‍ഗീസ് ഫിലിപ്പ് എന്നിവരെയും വാര്‍ഷിക പൊതു യോഗം തിരഞ്ഞെടുത്തു.