|
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതല്‍ എല്ലാ മാസവും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഈ മാസത്തെ ശമ്പളം ഇന്ന് വൈകിട്ട് മുതല്‍ കിട്ടും. സര്‍ക്കാര്‍ സഹായത്തോടെയാണ് ശമ്പളം നല്‍കുക. 10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സര്‍ക്കാര്‍ നല്‍കി. മാസം തോറും 50 കോടി സര്‍ക്കാര്‍ തുടര്‍ന്നു നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാര്‍ക്ക് ഒരുമിച്ചു ശമ്പളം നല്‍കണം എന്നുള്ളതായിരുന്നു മുഖ്യമന്ത്രി ആദ്യം ഏല്‍പ്പിച്ച ചുമതല. ധനമന്ത്രി വളരെ അധികം സഹായിച്ചു. 100 കോടിയുടെ ഓവര്‍ഡ്രാഫ്റ്റ് എസ്ബിഐയില്‍ നിന്ന് എടുക്കും. സര്‍ക്കാര്‍ 2 ഗഡുക്കളായി 50 കോടി നല്‍കുമ്പോള്‍ തിരിച്ചടയ്ക്കും. വരുമാനത്തില്‍ നിന്നും ചെലവ് ചുരുക്കലില്‍ നിന്നും ബാക്കി തുക അടയ്ക്കും. 20 ദിവസം കൊണ്ട് ഓവര്‍ഡ്രാഫ്റ്റ് നികത്തും. കെഎസ്ആര്‍ടിസിക്ക് ഉണ്ടായിരുന്ന 148 അക്കൗണ്ടുകള്‍ ക്ലോസ് ചെയ്തു. ഇനി ഓവര്‍ഡ്രാഫ്റ്റ് അക്കൗണ്ട് മാത്രമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. |