Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6858 INR  1 EURO=106.8947 INR
ukmalayalampathram.com
Thu 19th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ നടി രന്യയെ റവന്യൂ ഇന്റലിജന്‍സ് പിടികൂടി
Text By: Reporter, ukmalayalampathram
വിമാനത്താവളം വഴി സ്വര്‍ണം കടത്തവേ കന്നഡ നടി രന്യ റാവുവിനെ റവന്യൂ ഇന്റലിജന്‍സ് പിടികൂടി. തിങ്കളാഴ്ച രാത്രി ദുബായില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ബെംഗളൂരു വിമാനത്തിലെത്തിയ നടിയില്‍നിന്ന് 14.8 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണാഭരണങ്ങള്‍ അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചുമാണ് നടി സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ 15 ദിവസത്തിനിടെ നടി 4 തവണയാണ് ദുബായ് യാത്ര നടത്തിയത്. ഇടയ്ക്കിടെയുള്ള അന്താരാഷ്ട്ര യാത്രകള്‍കാരണം രന്യ റവന്യൂ ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലായിരുന്നു. 15 തവണയോളം ദുബായിലേക്ക് യാത്ര ചെയ്തപ്പോഴും ഒരേവസ്ത്രമാണ് നടി ധരിച്ചിരുന്നത്.

വിമാനത്താവളത്തിലൂടെയുള്ള സ്വര്‍ണകടത്തിന് ഒരു സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസറുടെ സഹായം നടിക്ക് ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സി സംശയിക്കുന്നു. സുരക്ഷാ പരിശോധന മറികടക്കാന്‍ ഈ ബന്ധം ഉപയോഗിച്ചുവെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഈ ഉദ്യോഗസ്ഥന് നടിയുടെ സ്വര്‍ണക്കടത്തിനെ സംബന്ധിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ലെന്നും ഉന്നത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും മുതിര്‍ന്ന ബ്യൂറോക്രാറ്റുകള്‍ക്കും ലഭിക്കുന്നതിന് സമാനമായ പരിഗണനയും പൊലീസ് സുരക്ഷാ അകമ്പടിയുമാണ് രന്യക്കും വിമാനത്താവളത്തില്‍ ലഭിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രന്യയുടെ ഭര്‍ത്താവിനെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തു.
 
Other News in this category

 
 




 
Close Window