തൃശൂര്‍: കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് പേര്‍ മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്‌മോന്‍ (42), ജോയ്‌ന (11) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കോതമംഗലത്ത് നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.