വാഷിങ്ടണ്‍: യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടിയ ഉത്തരവില്‍ ഒപ്പുവച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനെതിരെ അമേരിക്കയില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ട്രംപിന്റെ നീക്കം വിനാശകരമാണെന്നു പ്രതിഷേധക്കാര്‍ പറയുന്നു. അമേരിക്കയിലെ വിദ്യാഭ്യാസ നിലവാരം തകര്‍ന്നത് വകുപ്പ് കാരണമാണെന്നു പറഞ്ഞാണ് വകുപ്പ് അടച്ചുപൂട്ടുന്നത്. ഉത്തരവ് പ്രാബല്യത്തില്‍ വരണമെങ്കില്‍ കോണ്‍?ഗ്രസിന്റെ അം?ഗീകാരം അനിവാര്യമാണ്. ഇതുസംബന്ധിച്ചു ബില്‍ അവതരപ്പിക്കുമെന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളേയും അധ്യാപകരേയും രക്ഷിതാക്കളേയും തീരുമാനം ഒരുപോലെ ബാധിക്കും. കുട്ടികള്‍ക്കു ?ഗുണമേന്മയുള്ള വിദ്യാഭ്യാസം കിട്ടുന്നതിനും ഉത്തരവ് തടസമാകും. മാര്‍ച്ച് 21 അമേരിക്കയിലെ വിദ്യാര്‍ഥികളെ സംബന്ധിച്ചു കരിദിനമാണെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് വിദ്യാഭ്യാസ വകുപ്പിനു താഴിട്ടുള്ള എക്‌സ്‌ക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പിട്ടത്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വാ?ഗ്ദാനം കൂടിയായിരുന്നു ഇത്. ?ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാതെ വകുപ്പ് ഇത്രയും കാലം വെറുതെ പണം ചെലവാക്കുകയാണെന്നു ആരോപിച്ചാണ് നടപടി. ഉത്തരവില്‍ ഒപ്പു വയ്ക്കാന്‍ വൈറ്റ് ഹൗസിലെത്തിയ ട്രംപ് ലിന്‍ഡ മക്‌മോഹനെ അമേരിക്കയുടെ അവസാനത്ത വിദ്യാഭ്യാസ സെക്രട്ടറി എന്നാണ് പരിചയപ്പെടുത്തിയത്. 1979ലാണ് ഫെഡറല്‍ വിദ്യാഭ്യാസ വകുപ്പ് നിലവില്‍ വന്നത്. കോളജ്, സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കു ഫെഡറല്‍ വായ്പയും ?ഗ്രാന്‍ഡുകളും വരുമാനം കുറഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം, ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള ഫണ്ട് എന്നിവ നല്‍കുന്നത് ഈ വകുപ്പാണ്. യുഎസില്‍ ഭൂരിഭാ?ഗം പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളുടെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്കാണ്. അവയ്ക്കുള്ള ഫണ്ടുകളില്‍ 13 ശതമാനമാണ് ഫെഡറല്‍ സഹായം.