Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ ചാരിറ്റി ഷോപ്പില്‍ നിന്ന് ലഭിച്ച ബൈബിള്‍ വിറ്റത് 63 ലക്ഷം രൂപയ്ക്ക്
reporter

ലണ്ടന്‍: ബ്രിട്ടനിലെ ഒരു ചാരിറ്റി ഷോപ്പില്‍ നിന്ന് ലഭിച്ച ചൈനീസ് ബൈബിള്‍ ലേലത്തില്‍ 56,280 പൗണ്ടിന് (63 ലക്ഷം രൂപ) വിറ്റുപോയി. ചെംസ്‌ഫോര്‍ഡിലെ ഓക്‌സ്ഫാം ചാരിറ്റി ഷോപ്പിലാണ് ഈ ബൈബിള്‍ ലഭിച്ചത്. ചൈനീസ് ഭാഷയില്‍ ആദ്യമായി അച്ചടിച്ച ബൈബിളായിരുന്നു ഇത്. ആദ്യ കാഴ്ചയില്‍ത്തന്നെ ഇതിന് പ്രത്യേകതയുണ്ടെന്ന് തോന്നിയ ജീവനക്കാര്‍ 800 പൗണ്ട് മതിപ്പുവിലയിട്ട് ലേലത്തിന് വയ്ക്കുകയായിരുന്നു. എന്നാല്‍ ബൈബിളിന്റെ വില മനസ്സിലാക്കിയ ലേലക്കാര്‍ മത്സരിച്ച് വില കൂട്ടിയതോടെ ആരും പ്രതീക്ഷിക്കാത്ത വിധം ഉയര്‍ന്നു. 1815ല്‍ പുറത്തിറക്കിയ ബൈബിളാണിതെന്നാണ് പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പാണ് മറ്റ് ചില പുസ്തകങ്ങള്‍ക്കൊപ്പം ഇത് ചെംസ്‌ഫോര്‍ഡിലെ ചാരിറ്റി ഷോപ്പിന് സമ്മാനമായി ലഭിച്ചത്.

ഇതോടൊപ്പം മറ്റ് ചില അമൂല്യ കൃതികളും ലേലത്തില്‍ വെച്ച് ഓക്‌സ്ഫാം ചാരിറ്റി കഴിഞ്ഞ മാസം 105,000 പൗണ്ട് (ഒരു കോടിയിലധികം രൂപ) നേടി.ചാള്‍സ് ഡിക്കന്‍സിന്റെ ക്രിസ്മസ് കാരള്‍ (Carol) (16,640 പൗണ്ട്), ചാള്‍സ് ഡിക്കന്‍സിന്റെ കയ്യൊപ്പ് ചാര്‍ത്തിയ മറ്റൊരു പുസ്തകം (12,640 പൗണ്ട്), കാറല്‍ മാക്‌സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (10,880 പൗണ്ട്) എന്നിവയാണ് ചൈനീസ് ബൈബിളിനൊപ്പം വലിയ തുകയ്ക്ക് വിറ്റുപോയ മറ്റ് പുസ്തകങ്ങള്‍. പുസ്തകവില്‍പനയിലൂടെ ലഭിക്കുന്ന പണം ലോകമെമ്പാടുമുള്ള വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഓക്‌സ്ഫാം ഉപയോഗിക്കുന്നത്.

 
Other News in this category

 
 




 
Close Window