തിരുവനന്തപുരം : ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ അനുഭാവ പൂര്‍ണമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സമരക്കാരോട് ദേഷ്യമോ വിരോധമോ ഇല്ല. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ 'ആശ'യില്‍ ബജറ്റില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ തുക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അവര്‍ക്ക് ഓണറേറിയം ഉള്‍പ്പെടെ കുടിശ്ശികയുണ്ടായിരുന്നു. അത് തീര്‍പ്പാക്കിയെന്ന് മന്ത്രി ബാലഗോപാല്‍ പറഞ്ഞു.
വേതനം വര്‍ധിപ്പിക്കുമെന്ന് പറഞ്ഞാല്‍ മാത്രം പോര, അത് ചെയ്യാനാകണം. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ചെയ്യാന്‍ കഴിയാത്ത ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. സംസ്ഥാനം മാത്രം വിചാരിച്ചാല്‍ ഓണറേറിയം വര്‍ധിപ്പിക്കാനാവില്ല. ആശ വര്‍ക്കര്‍മാരുടെ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ ആരോപിച്ചു.
ഒരേസമയം ഇരയ്ക്കും വേട്ടക്കാര്‍ക്കും ഒപ്പം ഓടുന്ന സമീപനമാണ് സമരത്തില്‍ ബിജെപി സ്വീകരിക്കുന്നത്. അവരെ തൊഴിലാളികളായി അംഗീകരിക്കണമെന്ന് ആവശ്യം പോലും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. പത്തു വര്‍ഷത്തിലേറെയായി ഇന്‍സെന്റീവ് കൂട്ടിയില്ല. ഗുജറാത്തില്‍ സമരം ചെയ്ത രണ്ടായിരം ആശമാരെ ബിജെപി സര്‍ക്കാര്‍ പിരിച്ചുവിട്ടു. എന്നാല്‍ കേരളം അതുപോലെ ചെയ്യില്ലെന്നും മന്ത്രി ബാലഗോപാല്‍ പറഞ്ഞു.