Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6858 INR  1 EURO=106.8947 INR
ukmalayalampathram.com
Thu 19th Mar 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
കെഎസ്ആര്‍ടിസി കൊറിയര്‍ സേവനം അടിമുടി മാറുന്നു
reporter

തിരുവനന്തപുരം: കെഎസ്ആര്‍ടിസി കൊറിയര്‍ സേവനം അടിമുടി മാറുന്നു. ഒരു പ്രൊഫഷണല്‍ ഏജന്‍സിയെ നിയമിച്ചു കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പ്രൊഫഷണല്‍ ഏജന്‍സികള്‍ക്കായി കോര്‍പറേഷന്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് നേരത്തെ വലിയ കൈയടി നേടിയ പദ്ധതിയായിരുന്നു. എന്നാല്‍ പിന്നീട് സാധനങ്ങള്‍ സുരക്ഷിതമായി ലഭിക്കുന്നില്ല എന്നതടക്കമുള്ള പരാതികള്‍ ഉയര്‍ന്നു. കൗണ്ടറുകളുടെ സ്ഥല പരിമിതികളും ജീവനക്കാരുടെ അഭാവവും മികച്ച സേവനം നല്‍കുന്നതിനു തടസമായി. ഇതോടെ കെഎസ്ആര്‍ടിസി വഴി സാധനങ്ങള്‍ അയക്കാനുള്ള ആളുകളുടെ താത്പര്യവും കുറഞ്ഞു. നിലവിലെ അസൗകര്യങ്ങള്‍ പരിഹരിച്ച് ഇപ്പോഴുള്ള സേവനം കൂടുതല്‍ മികവോടെ ചെയ്യാനാണ് കോര്‍പറേഷന്‍ പദ്ധതിയിടുന്നത്. ഒരു പ്രൊഫഷണല്‍ സ്ഥാപനത്തെ ഏല്‍പ്പിച്ചാണ് മാറ്റം കൊണ്ടു വരുന്നതെന്നും വിതരണത്തിലെ നിലവിലെ പോരായ്മകള്‍ അതോടെ ഇല്ലാതാകുമെന്നും ഒരു ഉദ്യോ?ഗസ്ഥന്‍ വ്യക്തമാക്കി.

ലോജിസ്റ്റിക്‌സ് വിഭാ?ഗത്തിന്റെ വാര്‍ഷിക വരുമാനത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനവുണ്ട്. അതിനാല്‍ തന്നെ ഇത്തരം സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണ് നോക്കുന്നത്. മനുഷ്യ ശക്തിക്കൊപ്പം സാങ്കേതികതയും ചേരുമ്പോള്‍ കൂടുതല്‍ മികവ് വരും. ഞായാറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമടക്കം വര്‍ഷം മുഴുവന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതടക്കമുള്ള മാറ്റം പ്രൊഫഷണല്‍ സംഘം വരുന്നതോടെ ഉറപ്പാക്കാന്‍ സാധിക്കുമെന്നും ഉദ്യോ?ഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

2023ലാണ് കൊറിയര്‍ സര്‍വീസ് ആരംഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ 3.73 കോടി വരുമാനമാണ് കോര്‍പറേഷനു ഇതിലൂടെ ലഭിച്ചത്. പ്രതിമാസം വരുമാനം 50 ലക്ഷം വരെ ഉയര്‍ന്നു. വൈറ്റിലെ ഹബ്ബിലെ പാഴ്‌സല്‍ കൗണ്ടര്‍ മാത്രം പ്രതിമാസം 30 ലക്ഷം വരെ നേടിയിട്ടുണ്ട്. കോയമ്പത്തൂര്‍, നാ?ഗര്‍കോവില്‍ എന്നിവിടങ്ങളിലും സംസ്ഥാനത്ത് ഒട്ടാകെ 46 പാഴ്‌സല്‍ കൗണ്ടറുകളും ഉണ്ട്. നിലവിലെ സോഫ്റ്റ്‌വെയര്‍ അടിസ്ഥാന ആവശ്യങ്ങള്‍ മാത്രമാണ് നിര്‍വഹിക്കുന്നത്. സോഫ്റ്റ്‌വെയറും പരിഷ്‌കരിക്കും. വേ?ഗത്തിലുള്ള രജിസ്‌ട്രേഷനും ക്ലിയറന്‍സും സാധനങ്ങളുടെ വേ?ഗത്തിലുള്ള ഡെലിവറിയും ഉറപ്പാക്കുമെന്നും അധികൃതര്‍ പറയുന്നു. ഒരു മാസത്തിനുള്ളില്‍ തന്നെ പുതുമയോടെ സേവനം ആരംഭിക്കും. പ്രധാന ബസ് സ്റ്റാന്‍ഡുകളിലെല്ലാം കമ്പ്യൂട്ടറൈസ്ഡ് കൊറിയര്‍, ലോജിസ്റ്റിക്‌സ് സേവന കൗണ്ടറുകള്‍ സ്ഥാപിക്കണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ കോര്‍പറേഷന്‍ നല്‍കിയിട്ടുണ്ട്. കൗണ്ടറുകളില്‍ സിസിടിവി നിരീക്ഷണവും ഉറപ്പാക്കും. 16 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ സംസ്ഥാനത്ത് എവിടെയും എത്തിക്കുമെന്നാണ് കെഎസ്ആര്‍ടിസി നല്‍കുന്ന ഉറപ്പ്. പാഴ്‌സലുകള്‍ ബസുകളില്‍ കയറ്റുന്നുണ്ടെന്നു കരാറുകാരന്‍ ഉറപ്പാക്കണം. പാഴ്‌സല്‍ തെറ്റായി എത്തിച്ചാല്‍ 50 രൂപ പിഴ ഈടാക്കും. പാഴ്‌സലുകള്‍ക്കു കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ 500 രൂപ പിഴ ഈടാക്കും.

 
Other News in this category

 
 




 
Close Window