ന്യൂഡല്‍ഹി: വഖഫ് ബില്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈബി ഈഡന്‍ എംപി. ന്യൂനപ?ക്ഷത്തിന്റെ അവകാശങ്ങള്‍ തട്ടിയെടുക്കാനാണ് ശ്രമം. വഖഫ് ദേദഗതി ബില്ലിന് പിന്നാലെ ചര്‍ച്ച് ബില്ലും വരുമെന്ന് ഹൈബി ഈഡന്‍ ലോക്‌സഭയില്‍ വഖഫ് ബില്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞു. മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രമാണ്. എന്നാല്‍ തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയമാണ്. ബില്ലിലെ ഏത് വ്യവസ്ഥയാണ് മുനമ്പം പ്രശ്‌നം പരിഹരിക്കാന്‍ സഹായിക്കുന്നതെന്ന് ഹൈബി ഈഡന്‍ ചോദിച്ചു.
താനും മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്നാണ്. ഞാനും അവരില്‍ ഒരാളെന്നും ഹൈബി പറഞ്ഞു. മുന്‍കാല പ്രാബല്യമില്ലെങ്കില്‍ മുനമ്പത്തുകാര്‍ക്ക് എന്തു ഗുണം?. ഈ ബില്ല് വഴി മുനമ്പത്തുകാര്‍ക്ക് എങ്ങനെ ഭൂമി തിരിച്ചുകിട്ടുമെന്ന് വ്യക്തമാക്കണം. കേരളത്തിലെ മുസ്ലിം-ക്രിസ്ത്യന്‍ സമുദായങ്ങളെ അകറ്റാനാണ് ബിജെപിയുടെ ശ്രമം. മണിപ്പൂര്‍ കത്തിയപ്പോള്‍ സിബിസിഐ പറഞ്ഞത് സര്‍ക്കാര്‍ എന്തുകൊണ്ട് കേട്ടില്ല? ആഗ്ലോ ഇന്ത്യന്‍ സംവരണം ഇല്ലാതെയാക്കിയ സര്‍ക്കാരാണിതെന്നും ഹൈബി ഈഡന്‍ കുറ്റപ്പെടുത്തി.
ഹൈബിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ രം?ഗത്തെത്തി. കോണ്‍?ഗ്രസുകാര്‍ 2014 ല്‍ ഇടുക്കി ബിഷപ്പ് ഹൗസ് ആക്രമിച്ച കേസ് പരാമര്‍ശിച്ചായിരുന്നു ജോര്‍ജ് കുര്യന്റെ പ്രതികരണം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ബിഷപ്പ് ഹൗസ് ആക്രമിച്ചിട്ടുണ്ടെന്ന് ജോര്‍ജ് കുര്യന്‍ ആരോപിച്ചു. നരേന്ദ്രമോദിക്ക് മാത്രമേ മുനമ്പം സമൂഹത്തെ രക്ഷപ്പെടുത്താനും സംരക്ഷിക്കാനും സാധിക്കുകയുള്ളൂവെന്ന് ജോര്‍ജ് കുര്യന്‍ പറഞ്ഞു.